സെന്റ് ജോസഫ്സ് കോളജില്‍ നാഷണല്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജില്‍ ജേര്‍ണലിസം ആന്‍ഡ് മാസ് കമ്മ്യൂണിക്കേഷന്‍ ഡിപ്പാര്‍ട്മെന്റിന്റെ നേതൃത്വത്തില്‍ നാഷണല്‍ സെമിനാര്‍ നടന്നു. അസിസ്റ്റന്റ് പ്രഫസര്‍ ഡോ. കെ. മാളവിക സുനില്‍ ഉദ്ഘാടനം ചെയ്തു. സെല്‍ഫ് ഫിനാന്‍സിംഗ് കോഴ്സ് കോ ഓര്‍ഡിനേറ്റര്‍ സിസ്റ്റര്‍ ഡോ. റോസ് ബാസ്റ്റിന് അധ്യക്ഷത വഹിച്ചു. ഡിപ്പാര്‍ട്മെന്റ് മേധാവി സി.ജെ. രേഖ, ഡിപ്പാര്‍ട്മെന്റ് സെക്രട്ടറി എ.എ. അശ്വനി, ഇ.സി. ചാരുത, ആന്റിയ പി. ബിനീഷ് എന്നിവര്‍ സംസാരിച്ചു.