പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളിന്റെ വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും ആഘോഷിച്ചു

പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളിന്റെ 65-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: പൊറത്തിശേരി മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളിന്റെ 65-ാം വാര്‍ഷികവും അധ്യാപക രക്ഷാകര്‍ത്തൃ ദിനവും ആഘോഷിച്ചു. നഗരസഭ ചെയര്‍പേഴ്സണ്‍ മേരിക്കുട്ടി ജോയ് ഉദ്ഘാടനം ചെയ്തു. മഹാത്മാ എഡ്യൂക്കേഷന്‍ ട്രസ്റ്റ് ചെയര്മാന് വി.എം. സുശിതാംബരന്‍ അധ്യക്ഷത വഹിച്ചു. വിരമിക്കുന്ന അധ്യാപികയുടെ ഫോട്ടോ ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍ അനാച്ഛാദനം ചെയ്തു. ജില്ലാ പ്രോഗ്രാം ഓഫീസര്‍ എസ്എസ്കെ ഡോ എന്‍ ജെ ബിനോയ് മുഖ്യാതിഥിയായി. കൗണ്‍സിലര്‍ എം.എസ്. സഞ്ജയ് എന്‍ഡോവ്മെന്റ് വിതരണം ചെയ്തു. സ്കൂള്‍ ഹെഡ്മിസ്ട്രസ് പി.ജി. ബിന്ദു, പിടിഎ പ്രസിഡന്റ് സുനിത സുഗേഷ്, ഫസ്റ്റ് അസിസ്റ്റന്റ് എന്‍.പി. രജനി, എസ്എസ്ജി അംഗം അനില്‍ കുമാര്‍, സ്റ്റാഫ് പ്രതിനിധി ദീപ മനോഹരന്, സ്കൂള്‍ ലീഡര്‍ തെരേസ റോസ് പ്രസംഗിച്ചു. വിവിധ കലാപരിപാടികള്‍ അരങ്ങേറി.