ഐടിയു ബാങ്കില്‍ നിന്നും വിരമിക്കുന്ന കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ക്ക് യാത്രയയപ്പ് നല്കി

ഐടിയു ബാങ്കില്‍നിന്നു വിരമിക്കുന്ന ബാങ്കിന്റെ കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ സി.എ. സാജുവിന് ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉപഹാരം നല്കുന്നു.
ഇരിങ്ങാലക്കുട: ഐടിയു ബാങ്കില്‍നിന്നു വിരമിക്കുന്ന ബാങ്കിന്റെ കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ സി.എ. സാജുവിന് ബാങ്ക് യാത്രയയപ്പുനല്കി. ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബാങ്ക് ചെയര്മാന് എം.പി. ജാക്സണ് ഉദ്ഘാടനംചെയ്തു. ബാങ്ക് ബോര്‍ഡ് ഓഫ് മാനേജ്മന്റ് ചെയര്മാന് അഡ്വ.പി.ജെ. തോമസ്, ബാങ്ക് സ്റ്റാഫ് പ്രതിനിധി എന്‍.ജെ. ജോയ് എന്നിവര്‍ ആശംസകള്‍നേര്‍ന്നു.