ഫാ. ജോസ് ചുങ്കന്‍ കലാലയ രത്ന പുരസ്കാരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ശിവാനിയ്ക്ക്

ശിവാനി.
ഇരിങ്ങാലക്കുട: ഉന്നത വിദ്യാഭ്യാസരംഗത്തെ മികച്ച വിദ്യാര്‍ഥി പ്രതിഭയ്ക്ക് ക്രൈസ്റ്റ് കോളജ് സംസ്ഥാനതലത്തില്‍ നല്കുന്ന ഫാ. ജോസ് ചുങ്കന്‍ കലാലയ രത്ന പുരസ്കാരം കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ്സ് കോളജിലെ ശിവാനിയ്ക്ക്. ക്രൈസ്റ്റ് കോളജ് മുന്‍ പ്രിന്‍സിപ്പലിന്റെ പേരിലുള്ള പുരസ്കാരം 17 ന് സെന്റ് ചാവറ സെമിനാര്‍ ഹാളില്‍ ചേരുന്ന യോഗത്തില്‍ തൃശൂര്‍ സബ് കളക്ടര്‍ അഖില്‍ വി. മേനോന് ഐഎഎസ് സമ്മാനിക്കും.