അവധിക്കാല അധ്യാപക പരിശീലനം നടത്തി

പൊതുവിദ്യാഭ്യാസവകുപ്പ് സമഗ്രശിക്ഷാ കേരള ഇരിങ്ങാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ നടന്ന അവധിക്കാല അധ്യാപക പരിശീലനം.
ഇരിങ്ങാലക്കുട: പൊതു വിദ്യാഭ്യാസവകുപ്പ്, സമഗ്രശിക്ഷാ കേരള ഇരിങ്ങാലക്കുട ബിആർസിയുടെ നേതൃത്വത്തിൽ അവധിക്കാല അധ്യാപകപരിശീലനം നടത്തി. എൽപി, യുപി, എച്ച്എസ് വിഭാഗം അധ്യാപകർ പങ്കെടുക്കുന്ന പരിശീലനം ഗവ. ഗേൾസ് സ്കൂൾ, ഗവ. ബോയ്സ് സ്കൂൾ, ഇരിങ്ങാലക്കുട ബിആർസി ഹാൾ, എൽഎഫ്സിഎച്ച്എസ് ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ നടന്നു. 470ൽ അധികം അധ്യാപകർ പങ്കെടുത്തു. മാറിയ പാഠപുസ്തകങ്ങളെ പരിചയപെടുത്തൽ, സമഗ്ര ഗുണമേ·വിദ്യാഭ്യാസം, ലഹരിവിരുദ്ധ പ്രവർത്തനങ്ങൾ എന്നീ വിഷയങ്ങളെ മുൻനിർത്തി രണ്ടു ഘട്ടങ്ങളായാണ് പരിശീലനം നൽകുന്നത്. ഇരിങ്ങാലക്കുട ഡിഇഒ ടി. ഷൈല, ഡോ. എൻ.ജെ. ബിനോയ്-ഡിപിസി, എസ്എസ്കെ തൃശൂർ, ഇരിങ്ങാലക്കുട എഇഒ ഡോ. എം.സി. നിഷ, കെ.ആർ. സത്യപാലൻ -ബിപിസി, ബിആർസി ഇരിങ്ങാലക്കുട എന്നിവർ പരിശീലനകേന്ദ്രങ്ങൾ സന്ദർശിച്ചു.