കെഎല്‍ഡിസി തോട്ടിലേക്ക് പാഴ്മരം കടപുഴകി വീണു

കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം കെഎല്‍ഡിസി തോട്ടിലേക്ക് മരം കടപുഴകി വീണ നിലയില്‍.
ഇരിങ്ങാലക്കുട: കരുവന്നൂര്‍ പുത്തന്‍തോടിനു സമീപം കെഎല്‍ഡിസി തോട്ടിലേക്ക് പാഴ്മരം കടപുഴകി വീണു. കനാലിന്റെ ഒരുവശം ഭിത്തി നിര്‍മിക്കുന്നുണ്ട്. റോഡിന്റെ രണ്ട് മീറ്റര്‍ വീതി കുറച്ചാണ് ഭിത്തി നിര്‍മിക്കുന്നതെന്ന ആരോപണമുണ്ട്. മൂന്ന് പാഴ്മരങ്ങള്‍ നില്ക്കുന്നുണ്ടായിരുന്നു. മരങ്ങളുടെ വേരുകള്‍ മുറിച്ചാണ് ഭിത്തിയുടെ നിര്‍മ്മാണം നടത്തിവരുന്നത്. കഴിഞ്ഞ ദിവസത്തെ മഴയിലാണ് ഒരു മരം കടപുഴകി വീണത്. കാലവര്‍ഷം കനത്താല്‍ ഈ മരം തോട്ടിലെ വെള്ളത്തിന്റെ ഒഴുക്കിന് തടസമാകും. മാത്രവുമല്ല, ബണ്ട് പൊട്ടി സമീപ പ്രദേശങ്ങളില്‍ വെള്ളം കയറാന്‍ സാധ്യതയുണ്ട്.