ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം: എല്‍ജെഡി
ഇരിങ്ങാലക്കുട: ദളിതര്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ശബ്ദമുയര്‍ത്തുന്നതു രാജദ്രോഹ കുറ്റമാണെന്ന അടിച്ചമര്‍ത്തലിന്റെ വര്‍ഗീയ സന്ദേശമാണു ഈശോ സഭ വൈദികനെ അറസ്റ്റു ചെയ്തതിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലോകത്തിനു നല്‍കുന്നത്. ആദിവാസി ഭൂമി പിടിച്ചെടുക്കുന്ന ഖനി മാഫിയകള്‍ക്കെതിരെ ശബ്ദമുയത്തിയതിനു യുഎപിഎ ചുമത്തി മാവോ തീവ്രവാദിയായി മുദ്രകുത്തി അറസ്റ്റു ചെയ്ത സോഷിലിസ്റ്റ് ആശയവാദിയായ ഫാ. സ്റ്റാന്‍ സ്വാമിയെ മോചിപ്പിക്കണം എന്ന ആവശ്യമുന്നയിച്ച് ഇരിങ്ങാലക്കുട ഹെഡ് പോസ്റ്റ് ഓഫീസിനു മുമ്പില്‍ എല്‍ജെഡി ധര്‍ണ നടത്തി. ധര്‍ണ സംസ്ഥാന കമ്മിറ്റി അംഗം കെ.കെ. ബാബു ഉദ്ഘാടനം ചെയ്തു. പോളി കുറ്റിക്കാടന്‍ അധ്യക്ഷത വഹിച്ചു. എല്‍വൈജെഡി ജില്ലാ പ്രസിഡന്റ് വാക്സറിന്‍ പെരെപ്പാടന്‍, ജോര്‍ജ് കെ. തോമസ്, വര്‍ഗീസ് തെക്കേക്കര, ടി.വി. ബാബു എന്നിവര്‍ പ്രസംഗിച്ചു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
പൂക്കള്‍ വാടില്ല, നിറം മങ്ങില്ല, ഓണവിപണിയില്‍ റെഡിമെയ്ഡ് തരംഗം