കാംകോ ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷിക മിഷ്ണറി പ്രദര്‍ശനം നടത്തി
പുല്ലൂര്‍: സര്‍വീസ് സഹകരണ ബാങ്ക് ഗ്രീന്‍ പുല്ലൂര്‍ കാര്‍ഷിക പദ്ധതിയുടെ ഭാഗമായി കേരള സംസ്ഥാന സര്‍ക്കാര്‍ സ്ഥാപനമായ കാംകോയുമായി സഹകരിച്ചുകൊണ്ട് കാര്‍ഷിക മേഖലയിലെ തൊഴിലുകളെ അനായാസകരമാക്കാവുന്ന മിഷണറികളുടെ പ്രദര്‍ശനവും സബ്സിഡി രജിസ്ട്രേഷനും പുല്ലൂര്‍ വില്ലേജ് സ്റ്റോപ്പിലെ കാര്‍ഷിക സേവന കേന്ദ്രത്തില്‍ നടത്തി. മുകുന്ദപുരം സര്‍ക്കിള്‍ സഹകരണ യൂണിയന് ചെയര്‍മാനും ബാങ്ക് പ്രസിഡന്റുമായ ജോസ് ജെ. ചിറ്റിലപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് കെ.സി. ഗംഗാധരന് അധ്യക്ഷത വഹിച്ചു. കാംകോ പ്രതിനിധികളായ ജുബീഷ്, ബിജോയ്, ഭരണ സമിതി അംഗം ടി.കെ. ശശി, കോ-ഓര്‍ഡിനേറ്റര്‍ പി.പി. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. ഒപ്പം തന്നെ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക പദ്ധതി പ്രകാരം 40 മുതല്‍ 80 ശതമാനം വരെ കാര്‍ഷിക മിഷണറികള്‍ക്കു സബ്സിഡി ലഭിക്കുന്നതിനുള്ള രജിസ്ട്രേഷനും ഇവിടെ നല്കി. ട്രില്ലര്‍, ട്രാക്ടര്‍, പുല്ലു വെട്ടുമെഷീന്‍ തുടങ്ങിയ മെഷീനുകള്‍ക്കാണു സബ്സിഡി ആനുകൂല്യം ലഭ്യമാക്കിയത്.