ജലമലിനീകരണം; കാട്ടൂര്‍ മിനി എസ്റ്റേറ്റിന് ചുറ്റുവട്ടത്തുള്ള കിണറുകളില്‍ വീണ്ടും പരിശോധന നടത്തണം
കാട്ടൂര്‍ കുടിവെള്ള സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ പരിസരവാസികൾ ഒപ്പിട്ട ഹര്‍ജി കാട്ടൂര്‍ പഞ്ചായത്തു സെക്രട്ടറിക്കു സമര്‍പ്പിക്കുന്നു.
കാട്ടൂര്‍: കുടിവെള്ളം മലിനമായ മിനി ഇൻഡസ്ട്രിയല്‍ എസ്റ്റേറ്റിനു സമീപത്തെ കിണറുകളിലെ ജലം ഗവേഷണകേന്ദ്രമായ കോഴിക്കോട് സിഡബ്ല്യുആര്ഡിഎമ്മിനെക്കൊണ്ട് വീണ്ടും പരിശോധന നടത്തണമെന്നാവശ്യപ്പെട്ടു നിവേദനംനല്കി. പരിസരവാസികളായ നാനൂറോളംപേര്‍ ഒപ്പിട്ട ഹര്‍ജി കാട്ടൂര്‍ പഞ്ചായത്തിനും സെക്രട്ടറിക്കും സമര്‍പ്പിച്ചു. 2025 ജൂണില്‍ നടത്തിയ പരിശോധനയില്‍ കമ്പനികളിലെ മലിനീകരണനിയന്ത്രണ സംവിധാനങ്ങളില്‍ ഗുരുതര ക്രമക്കേട് കണ്ടെത്തിയിരുന്നു.
അതിനെത്തുടര്‍ന്ന് സമിതിയുടെ നേതൃത്വത്തില്‍നടന്ന ജനകീയസമരം സാമൂഹികശ്രദ്ധ പിടിച്ചുപറ്റി. വേനല്‍ക്കാലത്ത് ജലപരിശോധന നടത്തിയാല്‍ മാത്രമേ ചുറ്റുവട്ടത്തുള്ള കിണറുകളിലെ മലിനീകരണ തോത് കൃത്യമായി നിര്‍ണയിക്കാന്‍ സാധിക്കുകയുള്ളൂ എന്ന് സിഡബ്ല്യുആര്‍ഡിഎമ്മിന്റെ റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടിയിരുന്നു. അതിനാലാണ് വേനല്ക്കാലമെത്തിയതിനാല് ജലപരിശോധന ആവശ്യപ്പെടുന്നതെന്ന് കുടിവെള്ള സംരക്ഷണസമിതി പ്രസിഡന്റ് അരുണ്‍ വന്പറമ്പിലും സെകട്ടറി മോളി പീയൂസും അറിയിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

താഴെക്കാട് സെന്റ് സെബാസ്റ്റിയന് മേജര്‍ ആര്‍ക്കിഎപ്പിസ്കോപ്പല്‍ തീര്‍ത്ഥാടന ദേവാലയത്തില്‍ അമ്പുതിരുനാളിന് നാളെ കൊടിയേറും
കുട്ടികളുടെ അവധിക്കാലം കവര്‍ന്നെടുക്കുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി എടുക്കണമെന്ന് കെപിഎസ്ടിഎ
ജെസിഐ ഹോം ഫോര്‍ ഹോം ലെസ് നാഷ്ണല്‍ പ്രൊജക്ട് ഉദ്ഘാടനം
ഇന്റര്‍സോണ്‍ കലോത്സവം: മികച്ച വനിതാ കലാലയപ്പട്ടം നിലനിര്‍ത്തി സെന്റ് ജോസഫ്സ് കോളജ്
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഇന്റര്‍സോണ്‍ കലോത്സവം; ക്രൈസ്റ്റിന് ചരിത്ര നേട്ടം
ഇരിങ്ങാലക്കുടയില്‍ വന്‍ തീപിടുത്തം സ്മിതാസ് വസ്ത്രവ്യാപാരശാലയിലാണ് തീപടര്‍ന്നത്. ലക്ഷങ്ങളുടെ നഷ്ടം