കര്‍ഷകദ്രോഹം തുടര്‍ന്നാല്‍ കെഎസ്ഇബി ആസ്ഥാനം ഉപരോധിക്കും: വാക്സറിന്‍ പെരേപ്പാടന്
കണ്ണുകെട്ടിച്ചിറ വഴിക്കിലിച്ചിറ ഇരുപ്പൂ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ വിവിധ പാടശേഖര സമിതി കര്‍ഷകര്‍ ചാലക്കുടി മേജര്‍ ഇറിഗേഷന്‍ ഓഫീസില്‍ നിന്ന് വൈദ്യുതി ഭവനിലേക്ക് നടത്തിയ ജലനീതി സൂചന സമരം നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: ഡാം മാനേജ്മെന്റില്‍ ഇറിഗേഷന്‍ വകുപ്പിന് കൂടി കൃത്യമായ അധികാരം നല്കുന്ന തരത്തില്‍ 1948 ലെ വൈദ്യുത വിതരണ ചട്ട വ്യവസ്ഥകള്‍ പരിഷ്കരിക്കുവാന്‍ നിയസഭ അടിയന്തിരമായി ഇടപെടണമെന്ന് നാഷണല്‍ ഗ്രീന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് വാക്സറിന്‍ പെരേപ്പാടന് ആവശ്യപ്പെട്ടു. കണ്ണുകെട്ടിച്ചിറ വഴിക്കിലിച്ചിറ ഇരുപ്പൂ പാടശേഖരസമിതിയുടെ നേതൃത്വത്തില്‍ വിവിധ പാടശേഖര സമിതി കര്‍ഷകര്‍ ചാലക്കുടി മേജര്‍ ഇറിഗേഷന്‍ ഓഫീസില്‍ നിന്ന് വൈദ്യുതി ഭവനിലേക്ക് നടത്തിയ ജലനീതി സൂചന സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കെഎസ്ഇബിയുടെ 85 ശതമാനം ജലസംഭരണ അധികാരം പുനഃപരിശോധിക്കണമെന്നും ജലസേചന വകുപ്പിന് ഡാമുകളില്‍ തുല്യ അധികാരം നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ചാലക്കുടി വൈദ്യുതി ഭവനിലെ ചീഫ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും, ചാലക്കുടി മേജര്‍ ഇറിഗേഷന്‍ എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ക്കും കര്‍ഷകര്‍ നിവേദനം നല്കി. കാര്‍ഷിക കലണ്ടറിനും കാലവസ്ഥയ്ക്കും അനുസൃതമായി, കാര്‍ഷിക വൃത്തിക്ക് വേണ്ടത്ര ജലം, ഡാമുകളില്‍ നിന്ന് ലഭ്യമാക്കുവിധം ഇറിഗേഷന്‍ വകുപ്പ് ഇടപെടല്‍ നടത്തണം ജലം വിട്ടുനല്‍കാന്‍ കെഎസ്ഇബി തയ്യാറാകാത്ത പക്ഷം ആ വിവരം രേഖാമൂലം സര്‍ക്കാരിനെ അറിയിക്കാന്‍ വകുപ്പ് തയ്യാറാകണം.
കെ.കെ. രാജേഷ് (ജൈവകര്ഷകന്, തുമ്പൂര്‍ പാടശേഖരം), എം.ആര്. നിതിന്‍ (സെക്രട്ടറി കാഞ്ഞിരക്കൂട്ടം പാടശേഖരം, ചാലക്കുടി), ചാര്‍ലി ലാസര്‍, (പ്രസിഡന്റ് പൊതുമ്പുചിറ പുറംചിറ കോള്പാടശേഖരസമിതി), സാബു വടക്കുംചേരി (കര്ഷകന്, റിട്ടയേഡ് ലോക്കാ പൈലറ്റ്), ഇ.കെ. ഡേവീസ് (കര്ഷകന്, റിട്ടയേഡ് ബാങ്ക് ഉദ്യോഗസ്ഥന്), ജോബി ഇടപ്പുള്ളി (കര്ഷകന്, വേളൂക്കര പഞ്ചായത്ത്) തുടങ്ങിയവര്‍ സംസാരിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു