നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്
നഗരത്തില്‍ കൈപ്പത്തി ചിഹ്നത്തില്‍ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു
ഇരിങ്ങാലക്കുട: നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരിങ്ങാലക്കുട നിയമസഭ സീറ്റ് കോണ്‍ഗ്രസ്് ഏറ്റെടുക്കണമെന്ന് ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി. കൈപ്പത്തി ചിഹ്നത്തിന് വിജയ സാധ്യത കൂടുതലാണെന്നും കോണ്‍ഗ്രസ് ഓഫീസില്‍ ഒരു കോണ്‍ഗ്രസ്് എംഎല്‍എ വന്നിരിക്കണമെന്ന ആഗ്രഹം കൊണ്ടാണ് പറയുന്നതെന്നും ആരോടും വ്യക്തിപരമായ വൈരാഗ്യം ഇല്ലെന്നും ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് സോമന് ചിറ്റേത്ത്, ഡിസിസി സെക്രട്ടറി ടി.വി. ചാര്‍ലി എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
മുമ്പ് നടന്ന മൂന്ന് യുഡിഎഫ് കണ്‍വെന്‍ഷനുകളില്‍ ഇരിങ്ങാലക്കുട നിയമസഭ സീറ്റ് കോണ്‍ഗ്രസിനാണെന്ന് നേതാക്കള്‍ പറഞ്ഞിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ നിയോജക മണ്ഡലത്തിലെ ഒരു വാര്‍ഡില്‍ മാത്രം വിജയിച്ച ഘടകകക്ഷി നേതാവിനെ ഇനി അംഗീകരിക്കുവാന്‍ തയ്യാറല്ല. യൂത്ത് കോണ്‍ഗ്രസ് എന്നും ഒരു തിരുത്തല്‍ ശക്തിയാണ്. ഇക്കാര്യത്തില്‍ യൂത്ത് കോണ്‍ഗ്രസ് മുമ്പ് എടുത്ത നിലപാടിനെ കോണ്‍ഗ്രസ് നേതൃത്വം പിന്തണക്കുന്നുണ്ട്. ദീര്‍ഘകാലമായി ഇരിങ്ങാലക്കുടയില്‍ കോണ്‍ഗ്രസിന് അവസരമില്ലാത്ത സാഹചര്യത്തില്‍ കോണ്‍ഗ്രസ് ശോഷിച്ച് പോകുന്ന അവസ്ഥയും സംഭവിക്കുന്നുണ്ട്.

കെപിസിസി പ്രസിഡന്റ്, പ്രതിപക്ഷ നേതാവ്, മുന്‍ കെപിസിസി പ്രസിഡന്റ്, എഐസിസി, സംസ്ഥാന നിരീക്ഷകര്‍ എന്നിവരുടെ മുമ്പില്‍ ഒക്കെ നേരത്തെ തന്നെ ഈ ആവശ്യം ഉന്നയിച്ചിട്ടുള്ളതാണ്. പരിഗണിക്കാം എന്ന മറുപടിയല്ലാതെ ഒന്നും നേതാക്കളില്‍ നിന്നും ലഭിക്കുന്നില്ല. 1987 ലാണ് മണ്ഡലത്തില്‍ അവസാനമായി കോണ്‍ഗ്രസ് മല്‍സരിച്ചത്. കഴിഞ്ഞ 40 വര്‍ഷമായി ഈ സീറ്റില്‍ ഘടകകക്ഷിയായ കേരള കോണ്‍ഗ്രസാണ് മല്‍സരിക്കുന്നത്. വെള്ളം കോരാനും വോട്ട് ചേര്‍ക്കാനും മാത്രം കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആവശ്യമുണ്ട്.
എന്നാല്‍ തങ്ങളുടെ അപേക്ഷ ഇത്തവണയെങ്കിലും നേതൃത്വം അംഗീകരിക്കണം. ഇരിങ്ങാലക്കുട നഗരസഭ പാര്‍ലമെന്ററി പാര്‍ട്ടി സെക്രട്ടറി അഡ്വ. വി.സി. വര്‍ഗീസ്, ട്രഷറര്‍ ജോസഫ് ചാക്കോ, ബ്ലോക്ക് സെക്രട്ടറി എം.ആര്. ഷാജു, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് എന്നിവരും രാജീവ് ഗാന്ധി മന്ദിരത്തില്‍ നടത്തിയ പത്രസമ്മേളനത്തില്‍ പങ്കെടുത്തു. നഗരത്തില്‍ വ്യാപകമായി കൈപ്പത്തി ചിഹ്നത്തിലുള്ള പോസ്റ്ററുകളും പതിച്ചീട്ടുണ്ട്.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കാക്കാത്തുരുത്തി പോട്ടത്ത് പാലത്തിന്റെ കൈവരി തകര്‍ന്നു
എടക്കുളത്ത് കൈത്തോടിന് കുറുകേ നിര്‍മിച്ച പാലം തകര്‍ന്നു
കത്തോലിക്ക കോണ്‍ഗ്രസിന്റെ ലഹരിക്കെതിരെ ഒരു ഗോള്‍
സ്കൂള്‍ വിദ്യാര്‍ഥിയെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി
സോഷ്യല്‍ ആക്ഷന്‍ ഫോറം വനിതാ ദിനം സംഘടിപ്പിച്ചു
മരിയന്‍ നിറവില്‍ രൂപത സിഎല്‍സി വനിതാ സംഗമം സംഘടിപ്പിച്ചു