ക്രൈസ്റ്റ് കോളജും ഐആര്‍ടിസിയും തമ്മില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജും പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐആര്‍ടിസിയും തമ്മില്‍ മാലിന്യ സംസ്കരണം പുനരുപയോഗം എന്നീ മേഖലകളില്‍ സഹകരിച്ചു പ്രവര്‍ത്തിക്കുന്നതിനുള്ള ധാരണാപത്രം ഒപ്പുവച്ചു. ഗ്രാമീണ മേഖലകളില്‍ സാങ്കേതികവിദ്യാ വികസന ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കുന്ന അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനമാണു ഐആര്‍ടിസി. മാലിന്യ സംസ്കരണം, മണ്ണ് ജല സംരക്ഷണം, ഊര്‍ജ സംരക്ഷണം, ജീവനോപാധികള്‍ എന്നീ മേഖലകളില്‍ അടിസ്ഥാന ഗവേഷണവും വികസനങ്ങളുമാണു ഐആര്‍ടിസി ലക്ഷ്യമിടുന്നത്. ക്രൈസ്റ്റ് കോളജില്‍ മാലിന്യ സംസ്കരണത്തിനും അവയുടെ പുനരുപയോഗത്തിനുമുള്ള സഹകരണവും നൂതന ആശയങ്ങളുടെ ആവിഷ്കരണവും പരിശീലനവും നല്കുവാനാണു ധാരണയായത്. ഐആര്‍ടിസി ഡയറക്ടര്‍ ഡോ. എസ്. ശ്രീകുമാര്‍ ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ എന്നിവര്‍ ധാരണാപത്രത്തില്‍ ഒപ്പുവച്ചു. വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീണിക്കപറമ്പില്‍, ഡോ. കെ.വൈ. ഷാജു, ഡോ. ലിന്റോ ആലപ്പാട്ട്, ഡോ. സുബിന് കെ. ജോസ്, ഡോ. എന്‍.ജെ. മഞ്ജു, ഫാ. വിന്‍സെന്റ്, ഫാ. സിബി ഫ്രാന്‍സിസ്, ഡോ. റോബിന്‍സണ്‍ എന്നിവര്‍ സന്നിഹിതരായി.

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം