ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷന് എല്‍ഡിഎഫ് കണ്വെന്ഷന്
ഇരിങ്ങാലക്കുട: ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷന് എല്‍ഡിഎഫ് പ്രവര്‍ത്തക കണ്വെന്ഷന് നടത്തി. കണ്വെന്ഷന് സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എന്‍.ആര്. ബാലന് ഉദ്ഘാടനം ചെയ്തു. കെ.സി. ഗംഗാധരന് മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. സിപിഐ ജില്ലാ എക്സിക്യുട്ടീവ് അംഗം കെ. ശ്രീകുമാര്‍, കേരള കോണ്‍ഗ്രസ് (എം) നേതാവ് ടി.കെ. വര്‍ഗീസ് മാസ്റ്റര്‍, എല്‍ജെഡി ഇരിങ്ങാലക്കുട മണ്ഡലം നേതാവ് തോമസ് ഇല്ലിക്കല്‍, സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മറ്റി സെക്രട്ടറി കെ.സി. പ്രേമരാജന്‍, സിപിഎം തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട്, തൃശൂര്‍ ജില്ലാ പഞ്ചായത്ത് പറപ്പൂക്കര ഡിവിഷന് സ്ഥാനാര്‍ഥി ലത ചന്ദ്രന്, എല്‍ഡിഎഫ് ഇരിങ്ങാലക്കുട ഏരിയാ കണ്‍വീനര്‍ കെ.പി. ദിവാകരന് മാസ്റ്റര്‍, സിപിഎം മുരിയാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി.എം. മോഹനന് എന്നിവര്‍ പ്രസംഗിച്ചു. പറപ്പൂക്കര ജില്ലാ പഞ്ചായത്ത് ഡിവിഷന് തെരഞ്ഞെടുപ്പ് കമ്മിറ്റി ഭാരവാഹികളായി കെ.സി. ഗംഗാധരന് മാസ്റ്റര്‍ (പ്രസിഡന്റ്), ടി.ജി. ശങ്കരനാരായണന് (സെക്രട്ടറി), എ.ജി. രാധാമണി (ട്രഷറര്‍) എന്നിവരെയും തെരഞ്ഞെടുത്തു.

ബിജെപി യുഡിഎഫ് ഡീലിനെതിരെ സിപിഎം പ്രകടനം നടത്തി
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം