ലോകകപ്പിലെ ആദ്യ ഗോളിന് പ്ലാവിന് തൈ നട്ട് നാഷണല്‍ സ്കൂളിലെ എസ്പിസി വിദ്യാര്‍ഥികള്‍
ഇരിങ്ങാലക്കുട നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ എസ്പിസി പദ്ധതിയുടെ പതിനേഴാം ബാച്ച് സെലക്ഷന് നടപടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് മൈതാനത്ത് നടന്ന ഫിസിക്കല്‍ ടെസ്റ്റിന്റെ ഉദ്ഘാടനം പ്ലാവിന് തൈ കൈമാറിക്കൊണ്ട് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: ഒരു ഗോളിന് ഒരു മരം എന്ന ആശയവുമായി നിരവധി ലോകകപ്പുകളില്‍ ഗോള്‍വലയില്‍ തീര്‍ത്ത ഗോളുകള്‍ക്കൊപ്പം മരത്തൈ നട്ട് സമൂഹത്തിന് മാതൃകയായ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിനൊപ്പം നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് വിദ്യാര്‍ഥികളും പങ്കുചേര്‍ന്നു. 2010 ഫുട്ബോള്‍ ലോകകപ്പ് മുതല്‍ ഗോള്‍വലയില്‍ വീണ ഓരോ ഗോളിനും ഒരു പ്ലാവിന്റെ തൈ നട്ട് പ്ലാവച്ചന് എന്ന പേരു കിട്ടിയ ക്രൈസ്റ്റ് കോളജ് മാനേജര്‍ ഫാ. ജോയ് പീണിക്കപ്പറമ്പിലിനൊപ്പമാണ് നാഷണല്‍ സ്കൂളിലെ നൂറോളം എസ്പിസി വിദ്യാര്‍ഥികള്‍ മരത്തൈ നടാന്‍ മുന്നില്‍ വന്നത്.
എസ്പിസി പദ്ധതിയുടെ പതിനേഴാം ബാച്ച് സെലക്ഷന് നടപടിയുടെ ഭാഗമായി ക്രൈസ്റ്റ് കോളജ് മൈതാനത്ത് നടന്ന ഫിസിക്കല്‍ ടെസ്റ്റിന്റെ ഉദ്ഘാടനം പ്ലാവിന് തൈ കൈമാറിക്കൊണ്ട് ഫാ. ജോയ് പീണിക്കപ്പറമ്പില്‍ നിര്‍വഹിച്ചു. നാഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ ഡെപ്യൂട്ടി ഹെഡ്മാസ്റ്റര് കെ.വി. സുശീല്‍ അധ്യക്ഷത വഹിച്ചു. ഇതോടെ 2026 ലോകകപ്പിലെ ആദ്യ ഗോളിനുള്ള മരം നടാനുള്ള ഭാഗ്യവും നാഷണല്‍ സ്കൂളിന് സ്വന്തമായി. സ്കൂളിലെ 25 ഓളം കേഡറ്റുകള്‍ക്ക് പ്ലാവിന്റെയും മാവിന്റെയും തൈകള്‍ നല്‍കിക്കൊണ്ട് ഒരു ഗോളിന് ഒരു മരം എന്ന പദ്ധതി നാഷണല്‍ സ്കൂളും അടിത്തട്ടിലേക്ക് വ്യാപിപ്പിച്ചു. തൃശൂര്‍ റൂറല്‍ ജില്ലയുടെ സ്റ്റുഡന്റ് പോലീസ് കേഡറ്റ് പദ്ധതി എഎസ്ഐ എം.സി. ബിജു, ഉദ്യോഗസ്ഥനായ പ്രദോഷ്, സിപിഒ ശ്രീകൃഷ്ണന് നമ്പൂതിരി, ആതിര ഉണ്ണികൃഷ്ണന് എന്നിവര്‍ സന്നിഹിതരായിരുന്നു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
കരുവന്നൂര്‍ സെന്റ് മേരീസ് പള്ളിയില്‍ ജപമാല രാജ്ഞിയുടെ തിരുനാളിന് കൊടികയറി
പനി ബാധിച്ച് വിദ്യാര്‍ഥിനി മരിച്ചു
കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡി സോൺ ഫുട്ബോൾ: ക്രൈസ്റ്റ് കോളേജ് ജേതാക്കൾ
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു