തിരുവാതിര ഞാറ്റുവേല ഉത്സവം; കേരള ജൈവകര്‍ഷക സമിതി നാടന്‍ തൈകള്‍ സൗജന്യമായി വിതരണം ചെയ്തു
കേരള ജൈവകര്‍ഷക സമിതി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച തിരുവാതിര ഞാറ്റുവേല ഉത്സവത്തിന്റെ ഉദ്ഘാടനം ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി കര്ഷകന് ഫലവൃക്ഷത്തൈ നല്‍കികൊണ്ട് നിര്‍വഹിക്കുന്നു.
ഇരിങ്ങാലക്കുട: കാലാവസ്ഥാ വ്യതിയാനത്തെ പ്രതിരോധിക്കാനും ജൈവകൃഷി ജനകീയമാക്കാനുമായി കേരള ജൈവകര്‍ഷക സമിതി മുകുന്ദപുരം താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് തിരുവാതിര ഞാറ്റുവേല ഉത്സവം സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് പ്രവീണ്‍സ് ഞാറ്റുവെട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.
ജില്ലാ പ്രസിഡന്റ് എം.സി. നിഷ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് സി.എസ്. ഷാജി ആമുഖപ്രഭാഷണം നടത്തി. ഒ.ജെ. ഫ്രാന്‍സിസ്, സന്തോഷ് മാസ്റ്റര്‍, ശശിധരന് മാസ്റ്റര്‍, ബാബു എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ച് സംസാരിച്ചു. താലൂക്ക് പ്രസിഡന്റ് രാജു കുണ്ടൂര്‍ സ്വാഗതവും ഒരേ ഭൂമി ഒരേ ജീവന് മാസികയുടെ മാനേജിംഗ് എഡിറ്റര്‍ ജെയിംസ് നന്ദിയും പറഞ്ഞു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാമഹേതുക തിരുനാൾ ആശംസകൾ
ജനറല്‍ ആശുപത്രിക്ക് ദേശീയ അംഗീകാരം; സൂപ്രണ്ടിനേയും ജീവനക്കാരെയും അഭിനന്ദിച്ച് അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ
ഏഷ്യന്‍ സാംബോ ജുജിത്സു ചാമ്പ്യന്‍ഷിപ്പുകളില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് അല്‍ബാബ് സെന്‍ട്രല്‍ സ്കൂള്‍ വിദ്യാര്‍ഥി വി.എസ്. മുഹമ്മദ് ഷിഫാന്
സബ് രജസ്ട്രാര്‍ ഓഫീസിലേക്ക് വീല്‍ ചെയര്‍ സംഭാവന നല്കി
പിഎം ശ്രീ ദേശീയ വിദ്യാഭ്യാസനയം പ്രാവര്‍ത്തികമാക്കാനുള്ള പ്രവേശന കവാടമാണെന്ന് സിപിഐ
വെള്ളാനി കോള്‍പ്പാടത്ത് മത്സ്യക്കുഞ്ഞുങ്ങളെ നിക്ഷേപിച്ചു