അമ്മന്നൂര്‍ ഗുരുകുലത്തില്‍ ഗുരുസ്മൃതി
ഇരിങ്ങാലക്കുട അമ്മന്നൂര്‍ ഗുരുകുലത്തിലെ ഗുരുസ്മൃതി അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു.
ഇരിങ്ങാലക്കുട: 18 ാമത് ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിന്റെ ഭാഗമായി അമ്മന്നൂര്‍ സ്മൃതിപൂജയും സെമിനാറും നടന്നു. വേണുജി ദീപം കത്തിച്ച് ആചാര്യവന്ദനത്തോടെ സ്മൃതിപൂജ യോഗം ആരംഭിച്ചു. അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ യോഗം ഉദ്ഘാടനം ചെയ്തു. അമ്മന്നൂര്‍ കുട്ടന്‍ചാക്യാര്‍ യോഗത്തില്‍ അധ്യക്ഷത വഹിച്ചു. ഷഷ്ഠിപൂര്‍ത്തി ആഘോഷിക്കുന്ന മാര്‍ഗി മധു ചാക്യാരെ ആദരിച്ചു. കലാമണ്ഡലം നാരായണന് നമ്പ്യാര്‍, പൊതിയില്‍ രഞ്ജിത് ചാക്യാര്‍ എന്നിവര്‍ പ്രസംഗിച്ചു. തൃപ്പുണിത്തുറ സംസ്കൃത കോളജ് പ്രിന്‍സിപ്പല്‍ ഡോ. സരിതാ മഹേശ്വരന് നാട്യശാസ്ത്രത്തിലെ ദശരൂപകവിധാനം കവികളുടെ രൂപകല്പനയും ഗ്രന്ഥസാഹിത്യവും എന്ന വിഷയത്തിലും ഡോ. എ.ആര്. ശ്രീകൃഷ്ണന് ഭാസകൃതികളും ദശരൂപവിഭാഗി കരണവും എന്ന വിഷയത്തിലും നിപിന് ഉണ്ണി ആധുനിക നാടകവേദിയും ദശരൂപകങ്ങളും എന്ന വിഷയത്തിലും പ്രബന്ധം അവതരിപ്പിച്ചു.

വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

നാലമ്പല തീര്‍ഥാടനം; ഭക്തര്‍ക്കായി സമഗ്ര ഒരുക്കം: എല്ലാ വകുപ്പുകളും ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് മന്ത്രി
രാമന്‍കുളം പള്ളിക്കാട് റോഡിന്റെ ശോചനീയാവസ്ഥ; ബിജെപി പൊറത്തിശേരി ഏരിയ കമ്മിറ്റി പ്രതിഷേധപ്രകടനം നടത്തി
ഇരിങ്ങാലക്കുട സേവാഭാരതി 18 ാമത് വാര്‍ഷിക പൊതുയോഗം സംഘടിപ്പിച്ചു
അപകടഭീഷണിയായി ഉപയോഗശൂന്യമായ പൊതുകിണര്‍
നവചേതന വയോജന വേദിയുടെ ആഭിമുഖ്യത്തില്‍ വയോജന സംരക്ഷണ ബോധവത്ക്കണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനില്‍ ഫിഫ ഫിയസ്റ്റ ആഘോഷം സംഘടിപ്പിച്ചു