കേരളത്തില്‍ ഇരുമുന്നണികളുടെയും അപ്രമാദിത്തം അവസാനിച്ചു: കെ. സുരേന്ദ്രന്
കാറളം: കേരളത്തില്‍ ഇരുമുന്നണികളുടെയും അപ്രമാദിത്തം അവസാനിച്ചുവെന്നും തദ്ദേശ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ എന്‍ഡിഎ തരംഗം ഉണ്ടാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സുരേന്ദ്രന് പറഞ്ഞു. കാറളം, കാട്ടൂര്‍ പഞ്ചായത്തുകളുടെ സ്ഥാനാര്‍ഥി സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. അഴിമതി, കള്ളക്കടത്ത് കേസുകളില്‍ മുങ്ങിക്കുളിച്ചു നില്ക്കുന്ന എല്‍ഡിഎഫ്-യുഡിഎഫ് മുന്നണികളെ കേരള ജനത കൈയൊഴിഞ്ഞ ദൃശ്യമാണ് ഇപ്പോള്‍ കാണുന്നതെന്നു അദ്ദേഹം പറഞ്ഞു. രതീഷ് കുറുമാത്ത് അധ്യക്ഷത വഹിച്ചു. എ. നാഗേഷ്, അഡ്വ. ഹരി, കൃപേഷ് ചെമ്മണ്ട, സന്തോഷ് ചെറാക്കുളം, ഷൈജു കുറ്റിക്കാട്ട് എന്നിവര്‍ പ്രസംഗിച്ചു.