ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച കരിദിനാചരണത്തില്‍ പങ്കെടുത്തവര്‍.
ഇരിങ്ങാലക്കുട: സേവ് ഡെമോക്രസി നോ വോട്ട് ചോരി മുദ്രാവാക്യം ഉയര്‍ത്തി മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപകമായി നടക്കുന്ന സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെയും സമരത്തില്‍ പങ്കെടുത്ത കോണ്‍ഗ്രസ് മുഖ്യമന്ത്രിമാര്‍ക്കെതിരെയും മറ്റ് മുതിര്‍ന്ന നേതാക്കള്‍ക്കെതിരെയും നടന്ന പോലീസ് അതിക്രമങ്ങളിലും അറസ്റ്റിലും പ്രതിഷേധിച്ചുകൊണ്ട് ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ കരിദിനം ആചരിച്ചു.
ബാര്‍ അസോസിയേഷന് പ്രസിഡന്റ് അഡ്വ. പി.ജെ. തോമസ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് അഡ്വ. ഹോബി ജോളി അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സിലംഗം അഡ്വ.എം.എം. ഷാജന് മുഖ്യപ്രഭാഷണം നടത്തി. ബാര്‍ അസോസിയേഷന് ജോയിന്റ് സെക്രട്ടറി അഡ്വ.സി.വി. സാബുരാജ് സ്വാഗതവും കമ്മിറ്റി അംഗം അഡ്വ.വി.എസ്. അരുണ്‍രാജ് നന്ദിയും പറഞ്ഞു. ബാര്‍ അസോസിയേഷന് ഭാരവാഹികളായ അഡ്വ. സോണി പോള്‍, അഡ്വ.കെ.എം. സുമ, ഐഎല്‍സി നേതാക്കളായ അഡ്വ. ജോസ് മൂഞ്ഞേലി, അഡ്വ.ടി.വി. പ്രസാദ്, അഡ്വ. സിജോ ഫ്രാന്‍സിസ്, അഡ്വ.കെ. സുരേഷ്ബാബു എന്നിവര്‍ നേതൃത്വം നല്കി.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി