കത്തോലിക്ക കോണ്‍ഗ്രസ് ആഗോള സംഗമം റോമില്‍; പതാക പ്രയാണത്തിന് ഇരിങ്ങാലക്കുടയില്‍ സ്വീകരണം നല്കി
റോമില്‍ നടക്കുന്ന കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഗോള സംഗമത്തില്‍ ഉയര്‍ത്താനുള്ള പതാകയ്ക്ക് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസില്‍ നല്കിയ സ്വീകരണച്ചടങ്ങില്‍ ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ നിന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ പതാക ഏറ്റുവാങ്ങുന്നു. ഇരിങ്ങാലക്കുട രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍ സമീപം.

ഇരിങ്ങാലക്കുട: കത്തോലിക്ക കോണ്‍ഗ്രസിന്റെ ആഗോള സംഗമത്തോടനുബന്ധിച്ച് റോമിലെ അന്തര്‍ദേശീയ സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാകയുടെ പ്രയാണത്തിന് ഇരിങ്ങാലക്കുട രൂപത ബിഷപ്പ് ഹൗസില്‍ വച്ച് ഉജ്വല സ്വീകരണം നല്കി. ഇരിങ്ങാലക്കുട രൂപത ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. ഗ്ലോബല്‍ ജനറല്‍ സെക്രട്ടറി ഡോ. ജോസുകുട്ടി ഒഴുകയില്‍ നിന്ന് പതാക ബിഷപ്പ് ഏറ്റുവാങ്ങി. കത്തോലിക്ക കോണ്‍ഗ്രസ് രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍ അധ്യക്ഷത വഹിച്ചു. രൂപത വികാരി ജനറാള്‍ മോണ്‍. ആന്റു ആലപ്പാടന്‍, രൂപത ഡയറക്ടര്‍ ഫാ. ലിജു മഞ്ഞപ്രക്കാരന്‍, ഗ്ലോബല്‍ വൈസ് പ്രസിഡന്റ് ബെന്നി ആന്റണി, ട്രഷറര്‍ ആന്റണി തൊമ്മാന, ഗ്ലോബല്‍ സെക്രട്ടറി പത്രോസ് വടക്കുംഞ്ചേരി, വൈസ് പ്രസിഡന്റുമാരായ ജോസഫ് തെക്കൂടന്‍, ഡേവിസ് തെക്കിനിയത്ത്, റീന ഫ്രാന്‍സീസ്, പിആര്‍ഒ ടെല്‍സണ്‍ കോട്ടോളി, സാബു കൂനന്‍ എന്നിവര്‍ പ്രസംഗിച്ചു.
കത്തോലിക്ക കോണ്‍ഗ്രസ് പ്രവര്‍ത്തിക്കുന്ന 52 രാജ്യങ്ങളിലൂടെ പ്രയാണം ചെയ്താണ് പതാക ഇന്ത്യയിലെത്തിയത്. ഇന്ത്യയിലെ വിവിധ രൂപതകളില്‍ പ്രയാണം ചെയ്യുന്ന പതാക 19ന് റോമിലെത്തും. ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട 200 പ്രതിനിധികള്‍ അന്തര്‍ദേശീയ സമ്മേളനത്തില്‍ പങ്കെടുക്കും. മേജര്‍ ആര്‍ച്ച് ബിഷപ് മാര്‍ റാഫേല്‍ തട്ടിലും വിവിധ രൂപതകളില്‍ നിന്നുള്ള ബിഷപ്പുമാരും സമ്മേളനത്തില്‍ പങ്കെടുക്കും. ആഗോള കത്തോലിക്ക സഭയുടെ തലവന്‍ പോപ്പ് ലെയോ പതിനാലാമന്‍ മാര്‍പാപ്പ സന്ദേശം നല്‍കും. ഇരിങ്ങാലക്കുട രൂപതയില്‍ നിന്ന് ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍, രൂപത പ്രസിഡന്റ് ഡേവിസ് ഊക്കന്‍, ട്രഷറര്‍ ആന്റണി തൊമ്മാന എന്നിവര്‍ പങ്കെടുക്കും.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജില്‍ കണ്‍സ്യൂമര്‍ ക്ലബ് ഉദ്ഘാടനം ചെയ്തു
കേരള കോണ്‍ഗ്രസ് ജന്മദിനം ആഘോഷിച്ചു
ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തി
ഇന്ത്യന്‍ ലോയേഴ്സ് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട യൂണിറ്റ് കരിദിനം ആചരിച്ചു
മുകുന്ദപുരം താലൂക്ക് വികസന സമിതി യോഗം
എവുപ്രാസ്യമ്മയുടെ തിരുനാളിന് കൊടിയേറി