ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം
ഫോട്ടോ ക്യാപ്ഷന്‍ () തൃശൂര്‍ സെന്‍ട്രല്‍ സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ ഓട്ടന്തുള്ളലില് (കാറ്റഗറി മൂന്ന്) ഒന്നാം സ്ഥാനം നേടിയ കെ.എസ്. ശിവദര്‍ശ് (ശ്രീസായി വിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്കൂള്‍, അന്തിക്കാട്).

ഇരിങ്ങാലക്കുട: ഓട്ടന്‍തുള്ളലിന്റെ താളവും ചടുലതയും ഭാവാഭിനയത്തിന്റെ മികവും ഒത്തുചേര്‍ന്നപ്പോള്‍ കെ.എസ്. ശിവദര്ശിന് വീണ്ടും വിജയത്തിളക്കം. തൃശൂര്‍ സെന്‍ട്രല്‍ സിബിഎസ്ഇ സഹോദയ കലോത്സവത്തില്‍ കാറ്റഗറി മൂന്നില്‍ ഓട്ടന്തുള്ളലില് ഒന്നാം സ്ഥാനം നേടിയാണ് അന്തിക്കാട് ശ്രീസായി വിദ്യാപീഠം സീനിയര്‍ സെക്കന്‍ഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥിയായ ശിവദര്‍ശ് കലാമികവിന്റെ തിളക്കം ആവര്‍ത്തിച്ചത്.
കഴിഞ്ഞ വര്‍ഷം ഓട്ടന്തുള്ളലില് സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം നേടിയ ശിവദര്ശിന്റെ ഈ നേട്ടം കലാരംഗത്തെ തുടര്‍ച്ചയായ മികവിന്റെ സാക്ഷ്യമായി. ഇത്തവണ കിരാതം ഓട്ടന്‍തുള്ളലാണ് ശിവദര്‍ശ് വേദിയില്‍ അവതരിപ്പിച്ചത്. കഥയുടെ അന്തസത്ത ഉള്‍ക്കൊണ്ട് ചുവടുകളിലും മുദ്രകളിലും ഭാവപ്രകടനങ്ങളിലും പുലര്‍ത്തിയ മികവ് അവതരണത്തിന് തിളക്കമേകി. പാരമ്പര്യ കലാരൂപത്തിന്റെ തനിമ ചോരാതെ കഥാപാത്രത്തെ അവതരിപ്പിക്കാനുള്ള മികവാണ് മത്സരത്തില്‍ ശിവദര്ശിന് തുണയായത്.
കലാമണ്ഡലം കീര്‍ത്തനയാണ് ഓട്ടന്തുള്ളലില് ശിവദര്ശിന് പരിശീലനം നല്‍കിയത്. ആറാം വയസുമുതല്‍ നൃത്തം അഭ്യസിച്ചുവരുന്ന ശിവദര്‍ശ് കലാരംഗത്ത് ഇതിനകം ശ്രദ്ധേയമായ നേട്ടങ്ങള്‍ സ്വന്തമാക്കിയിട്ടുണ്ട്. സഹോദയ കലോത്സവത്തില്‍ നാടോടിനൃത്തത്തില്‍ തുടര്‍ച്ചയായ ഏഴാം വര്‍ഷമാണ് ശിവദര്‍ശ് ഒന്നാം സ്ഥാനം നേടുന്നത്. കൂടാതെ മോണോആക്ടിലും ഒന്നാം സ്ഥാനം നേടി. കണ്ടശാങ്കടവ് സ്വദേശി ഷിനോജിന്റെയും അനുവിന്റെയും മകനാണ് ശിവദര്‍ശ്. സഹോദരി നിവേദ്യ ബികോം വിദ്യാര്‍ഥിനിയാണ്. നിവേദ്യയും കലാരംഗത്ത് സജീവമാണ്. സംസ്ഥാന കലോത്സവത്തില്‍ ഓട്ടന്തുള്ളലില് നിവേദ്യ മത്സരിച്ചിട്ടുണ്ട്.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

പാഴ് വസ്തുക്കള്‍ക്ക് പുതുജീവന്‍ നല്കി ഹന്നയുടെ കരവിരുത്; ശാസ്ത്രോത്സവത്തില്‍ കൗതുകമായി വൈവിധ്യമാര്‍ന്ന ഉല്പന്നങ്ങള്
പഴയ വസ്ത്രങ്ങള്‍ക്ക് പുതുജീവന്‍; ഗ്രോബാഗില്‍ കൃഷിയൊരുക്കി ശ്രീരഞ്ജിനി
റോഡിലെ വാഹനമര്ദം ഇനി വൈദ്യുതിയാകും; പാഴ്ഊര്ജത്തെ വെളിച്ചമാക്കാന്‍ വിദ്യാര്‍ഥിനികളുടെ നൂതന മാതൃക
ഫെഡറല്‍ ബാങ്കിന്റെ സിഎസ്ആര്‍ ഫണ്ട് വഴി കാറളം പഞ്ചായത്തിന് അനുവദിച്ച വാഹനത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു
ഠാണാ ചന്തക്കുന്ന് റോഡിലെ അശാസ്ത്രീയ ഡിവൈഡര്‍ നിര്‍മാണം; ആശങ്കകള്‍ പരിഹരിക്കാതെ പണികള്‍ പുനരാരംഭിക്കില്ലെന്ന് കെഎസ്ടിപി
ചരിത്രവും കലയും തൊട്ടറിഞ്ഞ് സെന്റ് ജോസഫ്സ് കോളജ് വിദ്യാര്‍ഥികള്‍; പൈതൃക യാത്രയില്‍ വേറിട്ട അനുഭവമായി കലാകാരന്മാരുമായുള്ള സംവാദം