കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു
ഇരിങ്ങാലക്കുട: കാട്ടൂര്‍ ഗവണ്മെന്റ് സ്കൂളിലെ കുട്ടികള്‍ക്ക് സൈക്കിളുകളും സ്കൂളിനു ഇന്‍സിനറേറ്ററും വിതരണം ചെയ്തു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യയുടെ സിഎസ്ആര്‍ ഫണ്ട് ഉപയോഗിച്ചാണ് ഈ പദ്ധതി നടപ്പിലാക്കിയത്. വിതരണ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.കെ. സുധീഷ് നിര്‍വഹിച്ചു. പിടിഎ പ്രസിഡന്റ് റാഷിദ അധ്യക്ഷത വഹിച്ചു. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്‍ഡ്യ എച്ച്ആര്‍ റിജിയണല്‍ മാനേജര്‍ കെ.എ. വിജയ്, കാട്ടൂര്‍ ബ്രാഞ്ച് മാനേജര്‍ സുജിത്ത്, പിടിഎ വൈസ് പ്രസിഡന്റ് ഫൈസല്‍, എംപിടിഎ പ്രസിഡന്റ് അശ്വതി മനീഷ്, സ്റ്റാഫ് സെകട്ടറി സിന്ധു ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു. ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ജെ.എല്‍. സിന്ധു സ്വാഗതവും പ്രധാനധ്യാപിക എം.കെ. ലത നന്ദിയും പറഞ്ഞു.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ക്രൈസ്റ്റ് കോളജ് അഗ്രോ ഇന്നവേഷന്‍ പാര്ക്കിന് വേള്‍ഡ് എക്സലന്‍സ് കൗണ്‍സില്‍ എംഎസ്എംഇ അവാര്‍ഡ്
തൃശൂര്‍ കൊടുങ്ങല്ലൂര്‍ സംസ്ഥാനപാത; നടവരമ്പ് ചിറവളവില്‍ റോഡ് ഗതാഗതത്തിനു തുറന്നു
അഞ്ചു കുടുംബങ്ങള്‍ക്ക് വീടൊരുക്കും; പത്തു വീടുകള്‍ക്ക് നവീകരണവും
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
കെട്ടിടം വിറ്റു; സാധാരണക്കാരുടെ ആശ്വാസമായിരുന്ന സുഭിക്ഷ ഹോട്ടല്‍ പൂട്ടി
ഓട്ടന്തുള്ളലില് ശിവദര്ശിന് വീണ്ടും വിജയത്തിളക്കം; കഴിഞ്ഞ വര്‍ഷം സംസ്ഥാനതലത്തില്‍ ഒന്നാം സ്ഥാനം