അന്തര്‍ ജില്ല തട്ടിപ്പ് വീരന് തൊപ്പി യൂസഫ് പ്രത്യേക അന്വേഷണ സംഘത്തിന്റെ പിടിയില്‍
ഇരിങ്ങാലക്കുട: മൂന്നു വര്‍ഷത്തോളമായി എറണാകുളം തൃശൂര്‍ ജില്ലയിലെ വിവിധ ഇടങ്ങളില്‍ പ്രവാസി വകുപ്പില്‍ നിന്ന് ലോണുകളും, ജോലിയും ശരിയാക്കാമെന്നു പറഞ്ഞ് പ്രായമായ സ്ത്രീകളുടെ സ്വര്‍ണ്ണാഭരണങ്ങളും, പണവും മോഷ്ടിക്കുന്നയാള്‍ അറസ്റ്റിലായി. നാട്ടിക ബീച്ച് പട്ടാത്ത് യൂസഫിനെയാണ് അറസ്റ്റ് ചെയ്തത്. തൃശൂര്‍ റൂറല്‍ എസ്.പി. ആര്.വിശ്വനാഥ് ഇരിങ്ങാലക്കുട ഡി ഡി.വൈ എസ്.പി. ഷാജി ജോസിന്റെ നേതൃത്വത്തില്‍ രൂപീകരിച്ച അന്വേഷണ സംഘാംഗങ്ങളായ ഇരിങ്ങാലക്കുട ഇന്‍സ്പെക്ടര്‍ അനീഷ് കരീം, എസ്.ഐ. പി.ജി. അനൂപ്, റൂറല്‍ ക്രൈം ബ്രാഞ്ച് എസ്.ഐ.എം.പി.മുഹമ്മദ് റാഫി , എ.എസ്.ഐ. ജയകൃഷ്ണന്, പി.എസ്.സുജിത്ത്കുമാര്‍, കെ.എ. ജോയ്, സിനിയര്‍ സി.പി.ഒ.മാരായ സൂരജ്. വി. ദേവ്, ഇ.എസ്. ജീവന്, സി.പി.ഒ മാരായ അനുപ് ലാലന് വൈശാഖ് മംഗലന്‍ എം.വി.മാനുവല്‍ എന്നിവരടങ്ങുന്ന സംഘമാണ് പിടികൂടിയത്. കോടതി, മുനിസിപ്പാലിറ്റി, പഞ്ചായത്ത് ആശുപത്രികള്‍ എന്നിവിടങ്ങളില്‍ കാത്തു നിന്ന് അവിടെ എത്തുന്ന പ്രായമായ സ്ത്രീകളെ പ്രവാസി വകുപ്പിലെ ഉദ്യോഗസ്ഥനെന്നു പറഞ്ഞ് പരിചയപ്പെടുകയും അവരുടെ മക്കളുടേയും സ്ഥലത്തെ പ്രമുഖരുടേയും സുഹൃത്തായി അഭിനയിച്ചും ലോണിന്റെയും മറ്റും രജിസ്ടേഷന് ആവശ്യങ്ങള്‍ക്ക് ഉടനെ പണം വേണമെന്നും പറഞ്ഞ് ശരീരത്തില്‍ ധരിച്ചിരിക്കുന്ന സ്വര്‍ണ്ണാഭാരണങ്ങളും കയ്യിലെ പണവും തട്ടിയെടുക്കുകയാണ് ഇയാളുടെ പതിവ്.സി.സി.ടി.വിയില്‍ പെടാതിരിക്കാന്‍ തലയില്‍ തൊപ്പി വച്ച് ഇത് മുഖം മറയ്കാവുന്ന തരത്തില്‍ താഴ്ത്തി വച്ചും, കോവിഡ് കാലമായപ്പോള്‍ മാസ്കിന് പകരം വലിയ ടവ്വല്‍ മുഖത്തു കെട്ടിയുമാണ് ഇയാള്‍ പുറത്തിറങ്ങുക. എന്നാല്‍ പോലീസ് സംഘം ഇയാള്‍ നടത്തിയ എല്ലാ കളവുകളുടേയും ദൃശ്യങ്ങള്‍ ശേഖരിച്ച് താരതമ്യം ചെയ്തും ശാസ്ത്രീയ തെളിവുകളും നിരത്തിയാണ് പ്രതിയെ കുടുക്കിയത്. ക്രൈം സ്ക്വാഡിലെ പോലീസുകാര്‍ വേഷം മാറി പ്രവാസി വകുപ്പില്‍ നിന്ന് ലോണ്‍ ശരിയാക്കി തരാമോ എന്നു തന്നെ പറഞ്ഞാണ് പ്രതിയുടെ സമീപിച്ചത് സംഘമാണ് പ്രതിയെ പിടികൂടിയത്. പിടികൂടിയത്. കൈപമംഗലം സ്വദേശിനിയായ അറുപത്തു രണ്ടുകാരിയുടെ രണ്ടര പവന് മാല, തൃശൂര്‍ വടക്കാഞ്ചേരി സ്വദേശിനിയായ എഴുപത്തഞ്ചുകാരിയുടെ ഒന്നര പവന് മാല, ഇരിങ്ങാലക്കുട പൊറത്തുശ്ശേരി സ്വദേശിനിയുടെ മുക്കാല്‍ പവന് മാല, നോര്‍ത്ത് പറവൂര്‍ മുനമ്പം സ്വദേശിനിയായ അറുപത്തിരണ്ടുകാരിയുടെ ഒരു പവന് തൂക്കമുള്ള വള, കാട്ടൂര്‍ സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നേമുക്കാല്‍ പവന് മാല, പെരിഞ്ഞനം സ്വദേശിനിയായ എഴുപത്തുനാലുകാരിയുടെ രണ്ടു പവന്റെ തടവള, എറണാകുളം പെരുമ്പടപ്പ് സ്വദേശിനിയായ അറുപത്തഞ്ചുകാരിയുടെ മുക്കാല്‍ പവന് മാല, കൊടുങ്ങല്ലൂര്‍ സ്വദേശിനിയായ എഴുപത്തഞ്ചകാരിയുടെ ഒന്നേകാല്‍ പവന് കമ്മല്‍, പെരിങ്ങോട്ടുകര സ്വദേശിനിയായ എഴുപതുകാരിയുടെ ഒന്നരപവന്‍ മാല, ചേര്‍പ്പ് സ്വദേശിനിയായ അമ്പത്തെട്ടുകാരിയുടെ പന്ത്രണ്ടായിരം രൂപ എന്നിവ തട്ടിയെടുത്തത് യൂസഫാണ്. മറ്റു ജില്ലകളിലും ഇയാള്‍ മോഷണം നടത്തിയതായി പോലീസ് സംശയിക്കുന്നുണ്ട്.