മഹിളാ കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ ജ്വാല

വേളൂക്കര വില്ലേജ് ഓഫീസിന്റെ മുമ്പില്‍ കേന്ദ്രസംസ്ഥാന സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികള്‍ക്കെതിരെയും ഇന്ധന വില വര്‍ധനവിനെതിരെയും മഹിളാ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിഷേധജ്വാല നടത്തി. നിയോജകമണ്ഡലം പ്രസിഡന്റ് ബെന്‍സി ഡേവിഡ് ഉദ്ഘാടനം നിര്‍വഹിച്ചു. ഷീബ നാരായണ്‍ അധ്യക്ഷത വഹിച്ചു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് വേളൂക്കര മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുര്യന് മുഖ്യപ്രഭാഷണം നടത്തി. മണ്ഡലം ബ്ലോക്ക് ഭാരവാഹികളായ ആമിന, ഗീത മനോജ്, സുശീല, മേരി ജോസ് എന്നിവര്‍ പ്രസംഗിച്ചു.