കാറ്റിലും മഴയിലും ഇരിങ്ങാലക്കുടയില്‍ നാശനഷ്ടം

പൂമംഗലം രണ്ടാം വാര്‍ഡില്‍ കോമ്പാത്ത് അജിയുടെ വീടിനു മുകളിലേക്ക് മരം വീണപ്പോള്‍.
ഇരിങ്ങാലക്കുട: ശക്തമായ മഴയില്‍ മേഖലയില്‍ നാശനഷ്ടം. കൊരുമ്പിശേരി പാറ സെന്ററില്‍ റോഡിനു കുറുകേ പ്ലാവ് വീണ് രണ്ടു വൈദ്യുതിക്കാല്‍ ഒടിഞ്ഞു. ഇതേത്തുടര്‍ന്ന് ഗതാഗതം തടസപ്പെട്ടു. പൂമംഗലം പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ കോമ്പാത്ത് അജിയുടെ വീട്ടിലേക്ക് റോഡിനു മറുവശത്തെ പറമ്പില്‍നിന്നാണ് മരം വീണത്. മനയ്ക്കലപ്പടി പട്ടേപ്പാടം റോഡില്‍ മനയ്ക്കല്‍ റോഡിനുസമീപം വീട്ടുവളപ്പില്‍നിന്ന് തേക്കിന്റെ കൊമ്പ് വൈദ്യുതിക്കമ്പിയിലേക്ക് ഒടിഞ്ഞുവീണ് ഗതാഗതം തടസപ്പെട്ടു. വെള്ളാങ്കല്ലൂര്‍ കെഎസ്ഇബി ജീവനക്കാരെത്തി വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചു. കോണത്തുകുന്ന് മാവിന്‍ചുവട് പാലപ്രക്കുന്ന് റോഡില്‍ മരം വീണ് ഗതാഗതവും വൈദ്യുതിവിതരണവും തടസപ്പെട്ടു. കാട്ടൂര്‍ കോമരത്ത് വീട്ടില്‍ ശ്രീകുമാറിന്റെ വീടിനു മുകളില്‍ തെങ്ങ് വീണു. പൊട്ടകടവ് സ്ലൂയിസ് ഷട്ടര്‍ തുറന്നു.
