പെട്രോള്‍ വിലവര്‍ധനയ്ക്കെതിരെ കെസിവൈഎം പ്രതിഷേധം സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട രൂപതാ കെസിവൈഎം കുതിച്ചുയരുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധനയ്ക്കെതിരെ പ്രതിഷേധമുയര്‍ത്തി. ആളൂര്‍ ബിഎല്എമ്മിനു മുമ്പില്‍ പ്രതിഷേധ ധര്‍ണ നടത്തി. ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര, ചെയര്മാന് ജെറാള്‍ഡ് ജേക്കബ്, ജനറല്‍ സെക്രട്ടറി എമില്‍ ഡേവിസ്, വൈസ് ചെയര്‍പേഴ്സണ്‍ അലീന, ജോബി, ട്രഷറര്‍ റിജോ ജോയ് എന്നിവര്‍ പ്രതിഷേധത്തില്‍ പങ്കെടുത്തു. മാള, ചാലക്കുടി, ഇരിങ്ങാലക്കുട മേഖലകളിലും ഇടവക തലത്തില്‍ 20 ല്‍ കൂടുതല്‍ കെസിവൈഎം യൂണിറ്റുകളും ഇത്തരത്തില്‍ പ്രതിഷേധം സംഘടിപ്പിച്ചു.