കൃഷിവകുപ്പ് ഓണ്‍ലൈന്‍ സംവിധാനം കര്‍ഷക സഹൃദമാക്കും: വി.ആര്. സുനില്‍കുമാര്‍ എംഎല്‍എ
കോണത്തുകുന്ന്: ജില്ലയില്‍ വെള്ളാങ്കല്ലൂര്‍ മേഖലയില്‍ 50 ഏക്കറില്‍ കൂടുതല്‍ ഒന്നാംവിള നെല്‍കൃഷി ചെയ്യുന്ന കണ്ണംപോയ്ച്ചിറ പാടശേഖരത്തിലെ മുഴുവന്‍ കര്‍ഷകരെയും ഓണ്‍ലൈന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു കൃഷിവകുപ്പിലെ അസിസ്റ്റന്റ് കൃഷി ഓഫീസറുടെയും കൃഷി അസിസ്റ്റന്റുമാരുടെയും സംഘടനയായ കേരളാ അഗ്രികള്‍ച്ചറല്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന്റെയും നേതൃത്വത്തില്‍ തുടക്കമായി. കൃഷിഭവനുകള്‍ സ്മാര്‍ട്ട് ആകുന്നതിന്റെ ഭാഗമായി കൃഷി വകുപ്പ് സേവനങ്ങള്‍ ലഭ്യമാകുന്നതിനു ഇനി മുതല്‍ കര്‍ഷകര്‍ ഓണ്‍ലൈന്‍ സംവിധാനമായ അഗ്രികള്‍ച്ചര്‍ ഇന്‍ഫര്‍മേഷന്‍ മാനേജ്മെന്റ് സിസ്റ്റം (എഐഎംഎസ്) എന്ന പോര്‍ട്ടലില്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്താല്‍ മാത്രമേ വിള ഇന്‍ഷ്വറന്‍സ്, പാഡി റോയല്‍ട്ടി, പച്ചക്കറി പഴവര്‍ഗങ്ങള്‍ തുടങ്ങിയവയ്ക്കുള്ള അടിസ്ഥാന വില ലഭിക്കല്‍, പ്രകൃതിക്ഷോഭം അപേക്ഷ നല്കല് എന്നിവ സാധ്യമാകൂ എന്ന സാഹചര്യം നിലവിലുണ്ട്. കൊടുങ്ങല്ലൂര്‍ എംഎല്‍എ അഡ്വ. വി.ആര്. സുനില്‍കുമാര്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ജോയിന്റ് കൗണ്‍സില്‍ ജില്ലാ ജോയിന്റ് സെക്രട്ടറി എം.കെ. ഉണ്ണി അധ്യക്ഷത വഹിച്ചു. വിള ഇന്‍ഷ്വറന്‍സ് അപേക്ഷിക്കുന്നതിന്റെ ഉദ്ഘാടനം അഖിലേന്ത്യ കിസാന്‍ സഭ ജില്ലാ സെക്രട്ടറി കെ.വി. വസന്തകുമാറും പാഡി റോയല്‍ട്ടി അപേക്ഷിക്കുന്നതിന്റെ ഉദ്ഘാടനം കര്‍ഷകസംഘം നേതാവ് ഷാജി നക്കരയും നിര്‍വഹിച്ചു. വെള്ളാങ്കല്ലൂര്‍ സഹകരണ ബാങ്ക് വൈസ് പ്രസിഡന്റ് കെ.എന്‍. ബാബു, ജോയിന്റ് കൗണ്‍സില്‍ ജില്ലാ വൈസ് പ്രസിഡന്റ് പി.കെ. അബ്ദുള്‍മനാഫ്, ജോയിന്റ് കൗണ്‍സില്‍ മേഖലാ പ്രസിഡന്റ് കെ.ജെ. ക്ലീറ്റസ്, പാടശേഖര സെക്രട്ടറി സി.കെ. ശിവജി, കേരളാ അഗ്രികള്‍ച്ചര്‍ ടെക്നിക്കല്‍ സ്റ്റാഫ് അസോസിയേഷന് ജില്ലാ സെക്രട്ടറി സി.വി. ശ്രീനിവാസന്, ജില്ലാ പ്രസിഡന്റ് എന്‍.വി. നന്ദകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. ടി.വി. വിജു, വി.എസ്. സുനില്‍കുമാര്‍, കെ.ജെ. ഉല്ലാസ്, വിഷ്ണു എന്നിവര്‍ നേതൃത്വം നല്കി. കര്‍ഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സൗഹൃദമായ രീതിയില്‍ ഓണ്‍ലൈന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കണമെന്നു കാണിച്ച് സംഘാടകര്‍ എംഎല്‍എയ്ക്ക് നിവേദനം നല്കി. ഓണ്‍ലൈന്‍ സംവിധാനം മികവുറ്റതാക്കുന്നതിനു ഇടപെടലുകള്‍ നടത്താമെന്ന് എംഎല്‍എ ഉറപ്പു നല്കി. അസിസ്റ്റന്റ് കൃഷി ഓഫീസര്‍മാരായ എം.കെ. ഉണ്ണി, ടി.വി. വിജു എന്നിവരുടെ നേതൃത്വത്തിലാണു കര്‍ഷകരെ ഓണ്‍ലൈന്‍ സേവനങ്ങള്‍ ലഭിക്കുന്നതിനു വേണ്ടി രജിസ്റ്റര്‍ ചെയ്തു കൊണ്ടിരിക്കുന്നത്.