പഞ്ചായത്ത് പ്രസിഡന്റ് മദ്യപിച്ച് റോഡില്‍ കിടന്നതായി ആരോപണം സമരവുമായി കോണ്‍ഗ്രസും ബിജെപിയും
വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കുക: കോണ്‍ഗ്രസ് (ഐ) വേളൂക്കര മണ്ഡലം കമ്മിറ്റി
കൊറ്റനെല്ലൂര്‍: മദ്യപിച്ച് ലക്കുകെട്ട് ബോധമില്ലാതെ പാതിരാത്രിയില്‍ നടുറോഡില്‍ കണ്ടെത്തിയ പഞ്ചായത്ത് പ്രസിഡന്റ് രാജിവെക്കണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ സമരം നടത്തി.
പഞ്ചായത്തിനെയും ജനങ്ങളെയും അപമാനിച്ച പ്രസിഡന്റ്, പ്രസിഡന്റ് സ്ഥാനവും മെമ്പര്‍ സ്ഥാനവും രാജിവെക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് കെപിസിസി നിര്‍വാഹകസമിതി അംഗം എം.പി. ജാക്സണ് ആവശ്യപ്പെട്ടു. മണ്ഡലം പ്രസിഡന്റ് ഷാറ്റോ കുരിയന്‍ അധ്യക്ഷത വഹിച്ചു. ബിബിന്‍ ബാബു, പി.ഐ. ജോസ്, വിന്‍സന്റ് കാനംകുടം, പി.യു. മാത്യു, യൂസഫ് കൊടകരപറമ്പില്‍, ജോണി കാച്ചപ്പിള്ളി, ജെന്‍സി ബിജു, ഷീബ നാരായണന്, പുഷ്പം ജോയ്, സ്വപ്ന സെബാസ്റ്റ്യന്‍, മണ്ഡലം ബ്ലോക്ക് ഭാരവാഹികള്‍ എന്നിവര്‍ പ്രസംഗിച്ചു.
വേളൂക്കര ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ ബിജെപി സമരം
കൊറ്റനെല്ലൂര്‍: മദ്യപിച്ച് ലക്ക്കെട്ട്, ഉടുതുണിയില്ലാതെ റോഡില്‍ കിടന്നിഴഞ്ഞ്, പഞ്ചായത്ത് മദ്യശാലയാക്കിയ വേളൂക്കര ജനങ്ങള്‍ക്ക് അപമാനം സൃഷ്ടിച്ച ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ധനേഷിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ബിജെപി വേളൂക്കര പഞ്ചായത്ത് കമ്മിറ്റി ഗ്രാമപഞ്ചായത്ത് ഓഫീസിനു മുമ്പില്‍ പ്രതിഷേധസമരം സംഘടിപ്പിച്ചു. നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍ സമരം ഉദ്ഘാടനം ചെയ്തു. ബിജെപി പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് മദനന് മണമാടത്തില്‍ അധ്യക്ഷത വഹിച്ചു. വേളൂക്കര പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ ശ്യാംരാജ്, പഞ്ചായത്ത് കമ്മിറ്റി സെക്രട്ടറി മനോജ്, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് കെ.പി. മിഥുന്, വാര്‍ഡ് മെമ്പര്‍ അജിത ബിനോയ്, ബിജു കുറുമ്പത്തുകാട്ടില്, അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു.