മുരിയാട്-വേളൂക്കര- ഇരിങ്ങാലക്കുട ശുദ്ധജലപദ്ധതിക്ക് ഭരണാനുമതിയായി
ഇരിങ്ങാലക്കുട: മുരിയാട്-വേളൂക്കര- ഇരിങ്ങാലക്കുട സമഗ്ര ശുദ്ധജല പദ്ധതിക്കു സര്‍ക്കാര്‍ ഭരണാനുമതി ലഭിച്ചു. നേരത്തെ മുരിയാട്-വേളൂക്കര പഞ്ചായത്തുകള്‍ക്കായി അനുവദിച്ച പദ്ധതിയില്‍ കുടിവെള്ളക്ഷാമം രൂക്ഷമായ ഇരിങ്ങാലക്കുട നഗരസഭയെയുംകൂടി ഉള്‍പ്പെടുത്തി സമര്‍പ്പിച്ച പദ്ധതിക്കാണു സര്‍ക്കാര്‍ അനുമതി ലഭിച്ചിരിക്കുന്നത്. ജല്‍ജീവന്‍ മിഷന് പദ്ധതിയില്‍ ഉള്‍പ്പെടുത്തി 115.77 കോടി രൂപയുടെ പദ്ധതിയാണ് ആസൂത്രണം ചെയ്യുന്നത്. സാങ്കേതിക അനുമതി ലഭിച്ചാല്‍ പദ്ധതിയുടെ നിര്‍മാണ ജോലികള്‍ ആരംഭിക്കും. ഇതിനായി പദ്ധതി സമര്‍പ്പിച്ചിട്ടുണ്ടെന്നു വാട്ടര്‍ അഥോറിറ്റി വ്യക്തമാക്കി. 2024 ല്‍ പൂര്‍ത്തിയാക്കാന്‍ കഴിയുന്ന തരത്തിലാണു ജല്‍ജീവന്‍ മിഷനില്‍ പദ്ധതി സമര്‍പ്പിച്ചിരിക്കുന്നത്. നഗരസഭയിലെ കുടിവെള്ളക്ഷാമം പരിഹരിക്കുകയെന്ന ലക്ഷ്യത്തോടെയാണു മുരിയാട്-വേളൂക്കര പദ്ധതിയില്‍ ഇരിങ്ങാലക്കുടയെകൂടി ഉള്‍പ്പെടുത്തിയിരിക്കുന്നത്. സാങ്കേതിക അനുമതികൂടി ലഭിച്ചാല്‍ വൈകാതെത്തന്നെ പദ്ധതി ആരംഭിക്കാനാണു വാട്ടര്‍ അഥോറിറ്റി ലക്ഷ്യമിടുന്നത്. പദ്ധതി നടപ്പാക്കുന്നതിനായി ഉത്പാദന ഘടകത്തിനായി 60.68 കോടിയും വിതരണ ശൃംഖലയ്ക്കും എല്ലാ വീടുകളിലേക്കുമുള്ള കുടിവെള്ള കണക്ഷനുവേണ്ടി 55.09 കോടിയുമടക്കം മൊത്തം 115.77 കോടിയാണു കണക്കാക്കിയിരിക്കുന്നത്. ഇതിനായി 2020-21 വര്‍ഷത്തിലെ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുള്ള 85 കോടി രൂപയ്ക്കു പുറമേ ബാക്കി ആവശ്യമായിവരുന്ന സംഖ്യ ജല്‍ജീവന്‍ മിഷനില്‍നിന്നു കണ്ടെത്താനാണു നീക്കം. കരുവന്നൂര്‍ പുഴയിലെ പുതിയ കിണറും പമ്പ് ഹൗസുമായിരിക്കും ഈ പദ്ധതിയുടെ സ്രോതസ്. 18 മില്യണ്‍ ലിറ്ററിന്റെ ജലശുദ്ധീകരണശാല ഇരിങ്ങാലക്കുട നഗരസഭയിലെ മാങ്ങാടിക്കുന്നിലും 12 ലക്ഷം ലിറ്ററിന്റെ ജലസംഭരണികള്‍ മുരിയാട്, വേളൂക്കര പഞ്ചായത്തുകളിലും 22 ലക്ഷം ലിറ്ററിന്റെ ജലസംഭരണി ഇരിങ്ങാലക്കുട നഗരസഭയിലും ഉണ്ടായിരിക്കും.

ഇരിങ്ങാലക്കുട മണ്ഡലത്തില്‍ 210847 വോട്ടര്‍മാര്‍, 98099 പുരുഷന്മാര് 112747 സ്ത്രീകള്‍ ഒരു ട്രാന്‍സ്ജെന്‍ഡര്‍
യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്‍തല കണ്വെന്ഷന്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്‍- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി
ഇന്ത്യാ ബുക്ക് ഓഫ് റെക്കോര്‍ഡ് നേട്ടവുമായി അഞ്ചു വയസുക്കാരി എസ്റ്റല്‍ മേരി എബിന്
അതിനൂതനമായ ഗ്രാഫിന് അധിഷ്ഠിത സോളിഡ് ഡ്രൈ ലൂബ്രിക്കന്റുമായി കേരള സ്റ്റാര്‍ട്ടപ്പ്