ലോട്ടറി ടിക്കറ്റ് പരസ്യത്തിനുള്ളതല്ലെന്ന് ഐഎന്‍ടിയുസി
ഇരിങ്ങാലക്കുട: ലോട്ടറി ടിക്കറ്റില്‍ രാഷ്ട്രീയപരസ്യം നല്കി കച്ചവടക്കാരെ വഴിയാധാരമാക്കുന്ന സര്‍ക്കാര്‍ നടപടി മാറ്റണമെന്ന് ഓള് കേരള ലോട്ടറി ഏജന്റ്സ് ആന്‍ഡ് സെല്ലേഴ്സ് കോണ്‍ഗ്രസ് (ഐഎന്‍ടിയുസി) നിയോജകമണ്ഡലം കമ്മിറ്റി യോഗം സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ലോട്ടറി തൊഴിലാളികള്‍ക്ക് 5000 രൂപ പെന്ഷന് അനുവദിക്കണമെന്നും സമാനഘടന പരിഷ്കരിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. നഗരസഭാ ചെയര്‍പേഴ്സണ്‍ സോണിയഗിരി ഉദ്ഘാടനം നിര്‍വഹിച്ചു. നിയോജകമണ്ഡലം പ്രസിഡന്റ് ഒ.കെ. ശ്രീനിവാസന് അധ്യക്ഷത വഹിച്ചു. ജില്ലാ വര്‍ക്കിംഗ് പ്രസിഡന്റ് പി.പി. ഡാന്റസ്, സംസ്ഥാന ട്രഷറര്‍ പി.എന്‍. സതീഷ്, ടി.എം. ഗോപാലകൃഷ്ണന്, ഐഎന്‍ടിയുസി നിയോജകമണ്ഡലം പ്രസിഡന്റ് പി.ബി. സത്യന്, മണ്ഡലം പ്രസിഡന്റ് പി. ഭരത് കുമാര്‍, പോള്‍ കരിമാലിക്കല്‍, എം.ആര്. പ്രതാപന്, ബെന്നി പുളിക്കന്‍, ഷാജി തുടങ്ങിയവര്‍ പ്രസംഗിച്ചു.

ഹിന്ദു ഐക്യവേദി പ്രതിഷേധം
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
കുഴിക്കാട്ടുകോണം വിമലമാതാ പള്ളിയില്‍ തിരുനാള്‍
നിപ്മറും പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലുമായി ധാരണാപത്രം കൈമാറി
ഒമ്പത് വര്‍ഷം വാടക കെട്ടിടത്തില്‍; ആളൂര്‍ പോലീസ് സ്റ്റേഷന് കെട്ടിടത്തിനുള്ള 19 സെന്റ് ഭൂമിയുടെ അനുമതി പത്രം കൈമാറി
രൂപത സിഎല്‍സി മരിയന്‍ 2കെ25 ക്വിസ് മത്സരം; വെസ്റ്റ് ചാലക്കുടി നിത്യസഹായമാതാ ഇടവകക്ക് ഒന്നാം സമ്മാനം