കാലിത്തീറ്റ അസംസ്കൃത വസ്തുക്കള് തീവണ്ടിയിലെത്തിക്കും- മന്ത്രി ചിഞ്ചുറാണി
കല്ലേറ്റുംകര: പൊതുമേഖലാസ്ഥാപനമായ കേരള ഫീഡ്സില് കാലിത്തീറ്റ നിര്മാണത്തിനുള്ള അസംസ്കൃത വസ്തുക്കള് മറ്റു സംസ്ഥാനങ്ങളില് നിന്നു തീവണ്ടിമാര്ഗം വഴി എത്തിക്കുമെന്നു മന്ത്രി ജെ. ചിഞ്ചുറാണി പറഞ്ഞു. ക്ഷീരമേഖലയിലെ ശാസ്ത്രീയരീതികളും നൂതന അറിവുകളും കര്ഷകര്ക്കു നല്കുന്നതിനായി ഫെസിലിറ്റേഷന് കേന്ദ്രം (ഫേസ്) ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. പുതുക്കിയ വെബ്സൈറ്റിന്റെ ഉദ്ഘാടനം ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു നിര്വഹിച്ചു. കേരളഫീഡ്സ് ചെയര്മാന് കെ. ശ്രീകുമാര്, കേരളഫീഡ്സ് എംഡി ഡോ. ബി. ശ്രീകുമാര്, അസിസ്റ്റന്റ് ജനറല് മാനേജര് ഉഷ പത്മനാഭന്, മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസണ്, ആളൂര് പഞ്ചായത്ത് പ്രസിഡന്റ് കെ.ആര്. ജോജോ, കെഎല്ഡിബി എംഡി ഡോ. ആര്. രാജീവ് എന്നിവര് പ്രസംഗിച്ചു.