ബോധവത്കരണ സ്കിറ്റുമായി സാമൂഹ്യനീതിവകുപ്പ്
ഇരിങ്ങാലക്കുട: മക്കളാല് ഉപേക്ഷിക്കപ്പെട്ട് വൃദ്ധസദനങ്ങളില് അഭയം പ്രാപിക്കേണ്ടിവരുന്ന മാതാപിതാക്കളുടെ വേദന അരങ്ങിലെത്തിച്ച് പോപ്പ് പോള് മേഴ്സി ഹോമിലെ ഭിന്നശേഷിക്കാരായ കുട്ടികള്. ‘എന്റെ കേരളം’ സര്ക്കാര് വാര്ഷികാഘോഷ സമാപന ദിനത്തില് സാമൂഹ്യനീതി വകുപ്പിന്റെ വയോജനക്ഷേമ ബോധവത്കരണ സന്ദേശം ഉള്പ്പെടുത്തി അവതരിപ്പിച്ച ‘അമ്മ’ എന്ന നാടകം ഏറെ ശ്രദ്ധേയമായി. ഭിന്നശേഷിക്കാരെന്ന പേരില് സമൂഹത്തിന്റെ മുഖ്യധാരയിലേക്കു കൈപിടിച്ചുയര്ത്തുന്ന സ്ഥാപനമാണു തൃശൂര് അതിരൂപതയുടെ കീഴിലുള്ള പോപ്പ് പോള് മേഴ്സി ഹോം. എന്.ടി. സിസിലി, മിക്കി, സി.എസ്. നന്ദിത, കെ.എഫ്. ലിസ്റ്റി, പി.പി. പ്രിന്സി, സി.ഒ. രാജി എന്നീ കുട്ടികളാണ് അരങ്ങിലെത്തിയത്. നാടകത്തിനുശേഷം ഭിന്നശേഷിക്കാരിയായ നന്ദിത നൃത്തം അവതരിപ്പിച്ചു. സാമൂഹ്യനീതി വകുപ്പ് നടത്തിവരുന്ന പദ്ധതികള്, സേവനങ്ങള്, വയോജനക്ഷേമ പ്രവര്ത്തനങ്ങളും വയോജനക്ഷേമ സന്ദേശവും ഇരിങ്ങാലക്കുട മെയിന്റനന്സ് ട്രൈബ്യൂണല് ടെക്നിക്കല് അസിസ്റ്റന്റ് മാര്ഷല് സി. രാധാകൃഷ്ണന് വിശദീകരിച്ചു. സീനിയര് സൂപ്രണ്ട് കെ.ആര്. പ്രദീപന്, ജൂണിയര് സൂപ്രണ്ട് സിനോ സേവ്യര്, തൃശൂര് മെയിന്റനന്സ് ട്രൈബ്യൂണല് ടെക്നിക്കല് അസിസ്റ്റന്റ് ബിനി സെബാസ്റ്റ്യന്, സാമൂഹ്യനീതിവകുപ്പ് ഓര്ഫണേജ് കൗണ്സിലര്മാരായ മാല രമണന്, ദിവ്യ അബീഷ്, കൃപ മൂത്തേടത്ത്, എഫ്.ആര്.ഒ. അലീഷ നൂറിന് എന്നിവര് ചടങ്ങിനു നേതൃത്വം നല്കി.

യുഡിഎഫ് ഇരിങ്ങാലക്കുട മുനിസിപ്പല്തല കണ്വെന്ഷന്
ഇരിങ്ങാലക്കുട നഗരസഭ എന്ഡിഎ സ്ഥാനാര്ഥി കണ്വെന്ഷന് നടന്നു
ആലേങ്ങാടന് സൗത്ത് ഇന്ത്യന് ഹോക്കി ടൂര്ണമെന്റില് വിജയികളായി ക്രൈസ്റ്റ് കോളജ് ടീം
സഹോദയ ഖോ-ഖോ ചാമ്പ്യന്ഷിപ്പ്
കാല് നൂറ്റാണ്ടായി ഇരിങ്ങാലക്കുട നഗരസഭ ഭരിച്ചത് ദിശാബോധമില്ലാത്ത ഭരണാധികാരികള്- മന്ത്രി ഡോ ആര് ബിന്ദു
കലാ കിരീടം നേടിയ ഇരിങ്ങാലക്കുട ഉപജില്ല വിജയാഘോഷം നടത്തി