തൃശുര് ആരവം പുരസ്കാരം പ്രശസ്ത ആര്‍ട്ടിസ്റ്റ് രാജു കിഴുത്താണിക്ക്
ഇരിങ്ങാലക്കുട: തൃശുര് ആരവം പുരസ്കാരം പ്രശസ്ത ആര്‍ട്ടിസ്റ്റ് രാജു കിഴുത്താണിക്ക്. തൃശൂര്‍ ആരവം സാംസ്കാരിക സമിതി കഴിഞ്ഞ മാസം ഏപ്രിലില്‍ ഏര്‍പ്പെടുത്തിയ ഒല്ലൂര്‍ ബാലന് സ്മാരക സമിതി സ്പോണ്സര് ചെയ്ത ആരവം പുരസ്കാരം ആര്‍ട്ടിസ്റ്റ് രാജു കിഴുത്താണിക്ക് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ചു നല്കി. ആരവം പ്രസിഡന്റ് അശോക് മണലൂര്‍ അധ്യക്ഷത വഹിച്ചു. ചമയം പ്രസിഡന്റ് എ.എന്‍. രാജന്, ബ്ലോക്ക് പഞ്ചായത്ത് അംഗം രമേശ്, കാട്ടൂര്‍ രാമചന്ദ്രന്, ആരവം മനോജ് , ആരവം സെക്രട്ടറി ടി.എന്‍. വേണുഗോപാല്‍, രാധാകൃഷ്ണന് കിഴൂത്താണി എന്നിവര്‍ പ്രസംഗിച്ചു. റിയലിസ്റ്റിക് ചിത്രരചനയില്‍ ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്സ് കരസ്ഥമാക്കിയ ടി.എം. മഹേശ്വറിന്റെ ഗുരുവും അച്ചാച്ചനുമാണ് ആര്‍ട്ടിസ്റ്റ് രാജു കിഴുത്താണി.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി