എന്യൂമറേറ്റര്‍മാര്‍ക്ക് പരിശീലനം നല്കി
കാറളം: സംസ്ഥാന സര്‍ക്കാരിന്റെ ‘എന്റെ തൊഴില്‍ എന്റെ അഭിമാനം’ പദ്ധതിയുടെ ഭാഗമായി കാറളം ഗ്രാമപഞ്ചായത്തിലെ വാര്‍ഡ്തല സര്‍വേയുടെ എന്യൂമറേറ്റര്‍മാര്‍ക്കുള്ള ദ്വിദിന പരിശീലനപരിപാടിക്കു തുടക്കമായി. കാറളം ഗ്രാമപഞ്ചായത്ത് ഹാളില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സീമ പ്രേംരാജ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍ അധ്യക്ഷത വഹിച്ചു. യോഗത്തില്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ രജനി നന്ദകുമാര്‍, കില റിസോഴ്സ് കോ-ഓര്‍ഡിനേറ്റര്‍ റഷീദ് കാറളം, ഇ.ആര്.പി. ഹിമ, ടെക്നിക്കല്‍ അസിസ്റ്റന്റ് ജിബിന്‍ എന്നിവര്‍ ക്ലാസുകളെടുത്തു. പഞ്ചായത്തംഗങ്ങളായ ബിന്ദു പ്രദീപ്, സുനില്‍ മാലാന്ത്ര, പി.വി. സുരേന്ദ്രലാല്‍, വൃന്ദ അജിത്കുമാര്‍ എന്നിവര്‍ സന്നിഹിതരായി.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ജനദ്രോഹ പവര്‍ കട്ടിനെതിരെ ചൂട്ട് കത്തിച്ച് സമരം നടത്തി
അവുണ്ടര്ചാലിന് കുറുകേ പാലം; ആറുവര്‍ഷമായിട്ടും പ്രഖ്യാപനത്തില്‍ ഒതുങ്ങി
വിമുക്തി പ്രോഗ്രാം; ടോള്‍ ഫ്രീ നമ്പര്‍ അടങ്ങിയ വിമുക്തി കാര്‍ഡ് വിതരണം ചെയ്തു
മുരിയാട് പഞ്ചായത്ത് ഗ്രാമോത്സവം 2026: ആദരവ് സമ്മേളനം സംഘടിപ്പിച്ചു
കാറളം പഞ്ചായത്തില്‍ ചെണ്ടുമല്ലി വിളവെടുപ്പ് സംഘടിപ്പിച്ചു