സൗജന്യ നേത്രപരിശോധന, തിമിര ശാസ്ത്രക്രിയ ക്യാമ്പ് ഏഴിന്

മൂര്‍ക്കനാട്: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയും കൊമ്പിടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൌണ്ടേഷന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിക്കുന്നു. മൂര്‍ക്കനാട് എല്‍പി ഏഴിനു രാവിലെ ഒമ്പതു മുതല്‍ ഉച്ചയ്ക്ക് ഒരുമണി വരെ ക്യാമ്പ് നടക്കും, ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡൈ്വസര്‍ ജോണ്സന് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്യും. മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പോളി പുതുശേരി അധ്യക്ഷത വഹിക്കും. രജിസ്ട്രേഷന് നമ്പര്‍-9446540890.