സമ്മര്‍ ഫുട്ബോള്‍ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
പൊറത്തിശേരി: മഹാത്മാ എല്‍പി ആന്‍ഡ് യുപി സ്കൂളില്‍ മികവ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ കായിക വിദ്യാഭ്യാസത്തിനു പ്രാധാന്യം നല്കിക്കൊണ്ടു മൂന്നു മുതല്‍ ഏഴുവരെയുള്ള ക്ലാസുകാരെ പങ്കെടുപ്പിച്ചു കൊണ്ടു മഹാത്മാ ഫുട്ബോള്‍ ടീം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടു കൂടി ഒരു മാസം നീണ്ടു നില്ക്കുന്ന സമ്മര്‍ ഫുട്ബോള്‍ ക്യാമ്പ് ആരംഭിച്ചു. കണ്ടാരംതറ മൈതാനിയില്‍ തൃശൂര്‍ ക്രൈംബ്രാഞ്ച് എസ്ഐ ടി.ആര്. മനോഹരന് ക്യാമ്പിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ഹെഡ്മിസ്ട്രസ് എം.ബി. ലിനി, എസ്എസ്കെ തൃശൂര്‍ ഡിപിസി ബിനോയ്, തൃശൂര്‍ ഡിഐഇടി ഫാക്കല്‍റ്റി സനോജ് മാസ്റ്റര്‍, ചേര്‍പ്പ് എഇഒ സുനില്‍ മാസ്റ്റര്‍, മാനേജ്മെന്‍ന്റ് പ്രതിനിധി വി.ഡി. ജയന്, പിടിഎ പ്രസിഡന്റ് കെ.എം. ബാബുരാജ്, ഒഎസ്എ പ്രസിഡന്റ് ടി.എസ്. ബൈജു, എസ്എസ്ജി കണ്‍വീനര്‍ അനില്‍ മാസ്റ്റര്‍, പൊറത്തിശേരി ഫുട്ബോള്‍ അസോസിയേഷന് അംഗങ്ങളും എംപെഡ് സ്റ്റുഡന്സുമായ ടി.എസ്. സനത്, ട.എസ്. ശരത്, മഹാത്മാ സ്കൂള്‍ ഫസ്റ്റ് അസിസ്റ്റന്റ് പി.ജി. ബിന്ദു എന്നിവര്‍ പ്രസംഗിച്ചു. മഹാത്മാ ഫുട്ബോള്‍ കോച്ചും വെള്ളാങ്കല്ലൂര്‍ ബിആര്‍സി കായിക അധ്യാപകനുമായ അമല്‍ദേവിനു സ്പോണ്‍സേഴ്സ് ഫുട്ബോളും മറ്റു ഉപകരണങ്ങളും ചടങ്ങില്‍ വെച്ചു കൈമാറി.