സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി
ഇരിങ്ങാലക്കുട: സിപിഎം തളിയക്കോണം വെസ്റ്റ് ബ്രാഞ്ചിന്റെ ആഭിമുഖ്യത്തില്‍ നടത്തിയ സംയോജിത പച്ചക്കറി കൃഷിയുടെ വിളവെടുപ്പ് നടത്തി. പാര്‍ട്ടി ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ വിളവെടുപ്പ് ഉദ്ഘാടനം ചെയ്തു. ലോക്കല്‍ സെക്രട്ടറി ടി.കെ. ജയാനന്ദന് അധ്യക്ഷത വഹിച്ചു. ലോക്കല്‍ കമ്മിറ്റി അംഗങ്ങളായ പി.എസ്. വിശ്വംഭരന്, ബിന്ദു ശുദ്ധോധനന്‍, ബ്രാഞ്ച് സെക്രട്ടറി പി.കെ. മനോജ്കുമാര്‍, ടി.ആര്. അജയന് എന്നിവര്‍ പ്രസംഗിച്ചു. ദിനേഷ് മണപ്പെട്ടി, ജോഷി മണപ്പെട്ടി, ദിനേഷ് പാലയ്ക്കല്‍, എ.വി. ശുദ്ധോധനന്‍ എന്നിവര്‍ കൃഷിക്കു നേതൃത്വം നല്കി. വെള്ളരി, ചീര, കുമ്പളം വെണ്ട, വഴുതന എന്നീ ഇനങ്ങളിലായി 180 കിലോ പച്ചക്കറി ഉത്പാദനം നടത്തി.

പടിയൂര്‍ പഞ്ചായത്തില്‍ ഓണത്തിന് പൂകൃഷി പദ്ധതിയുടെ ഭാഗമായി ചെണ്ടുമല്ലി തൈ വിതരണം ചെയ്തു
കൂടല്‍മാണിക്യം ക്ഷേത്രത്തിലെ ഇല്ലം നിറയ്ക്കുള്ള വിത്ത് വിതച്ചു
കാര്‍ഷിക സെമിനാര്‍ സംഘടിപ്പിച്ചു
പച്ചക്കറിത്തൈകള്‍ വിതരണം ചെയ്തു
കാറളം പഞ്ചായത്തിലെ കുടുംബശ്രീ ഗ്രൂപ്പുകളുടെ കൊയ്ത്തുത്സവം സംഘടിപ്പിച്ചു
സഹകരണ ആശുപത്രിയുടെ 23 ാം ബാച്ച് നഴ്സിംഗ് വിദ്യാര്‍ഥിനികളുടെ ദീപം തെളിയിക്കല്‍ ചടങ്ങ് നടത്തി