നവകേരളം പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത് ജലനടത്തം സംഘടിപ്പിച്ചു
കാറളം: സംസ്ഥാന സര്‍ക്കാര്‍ ആവിഷ്ക്കരിച്ച തെളിനീരൊഴുകും നവകേരളം പദ്ധതിയുടെ ഭാഗമായി കാറളം പഞ്ചായത്ത് ജലനടത്തം നടത്തി. കേരളത്തിലെ ഉപരിതല ജല സ്രോതസുകളുടെ മലിനീകരണാവസ്ഥ മാറ്റിയെടുത്തില്ലെങ്കില്‍ ക്വോളിഫോം ബാക്ടീരിയ അടങ്ങിയ ജലമായിരിക്കും മനുഷ്യരുള്‍പ്പെടെ എല്ലാ ജീവജാലങ്ങളും ഇനിയുള്ള കാലം കുടിക്കാന്‍ വിധിക്കപ്പെടുക. ഇപ്പോള്‍ തന്നെ ശുദ്ധജലത്തിന്റെ മിതമായ ദൗര്‍ലഭ്യം നിലനില്‍ക്കുന്നുണ്ട്. ഓരോ ഗ്രാമപ്രദേശങ്ങളിലേയും തോടുകള്‍, കുളങ്ങള്‍, കിണറുകള്‍, പുഴകള്‍ തുടങ്ങിയ ജലാശയങ്ങളുടെ സ്ഥിതി വിവരങ്ങള്‍ നടത്തി മലിനീകരിക്കപ്പെടാതിരിക്കാനും മാലിന്യ മുക്തമാക്കാനുമുള്ള സംവിധാനങ്ങള്‍ കൊണ്ടുവരികയും ശുദ്ധജലത്തിന്റെ സ്രോതസ് കൂട്ടുകയും ചെയ്യുക വഴി ജലാശയങ്ങളെല്ലാം തെളിനീരൊഴുകുന്ന നവകേരളമായി മാറ്റിയെടുക്കാന്‍ നമുക്കു കഴിയും. ഇതിനു ജനപങ്കാളിത്തം ഉറപ്പു വരുത്തേണ്ടതുണ്ട്. കിലയുടെ നേതൃത്വത്തിലാണ് ഈ പദ്ധതിക്കു ബോധവത്ക്കരണം കൊടുത്തു കൊണ്ടിരിക്കുന്നത്. പഞ്ചായത്തുതല ജല നടത്തം പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ശശികുമാര്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സീമ പ്രേമരാജ് സന്നിഹിതയായി. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക സുഭാഷ് അധ്യക്ഷത വഹിച്ചു. വികസന സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അമ്പിളി റെനില്‍, കില റിസോര്‍സ് പേര്‍സണ്‍ റഷീദ് കാറളം എന്നിവര്‍ പ്രസംഗിച്ചു. കുടുംബശ്രീ ചെയര്‍പേര്‍സണ്‍ ഡാലിയ പ്രദീപ് എന്നിവര്‍ നേതൃത്വം നല്കി.

കാറളം വിഎച്ച്എസ് സ്കൂളിലെ എന്‍എസ്എസ് വളണ്ടിയേഴ്സ് വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ കൈമാറി
ഹിന്ദു ഐക്യവേദി പ്രതിഷേധം
പൂമംഗലം പഞ്ചായത്ത് ഹരിത കര്‍മ്മസേനാംഗങ്ങള്‍ക്ക് ട്രോളി വിതരണം ചെയ്തു
പാറപ്പുറം സാംസ്കാരിക നിലയം: പ്രതീകാത്മക ഉദ്ഘാടനം നടത്തി ബിജെപി
ഇരിങ്ങാലക്കുട ഉപജില്ലാ കലോത്സവം എല്‍പി വിഭാഗത്തില്‍ ഫസ്റ്റ് ഓവറോള്‍ ചാമ്പ്യന്‍ഷിപ്പു നേടിയ കാറളം എഎല്‍പി സ്കൂള്‍
കാറളം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ കട്ടപ്പുറം റോഡ് മന്ത്രി ഡോ. ആര്. ബിന്ദു ഉദ്ഘാടനം ചെയ്യുന്നു