മാപ്രാണം നമ്പ്യങ്കാവ് തെക്കേപ്പാടം കർഷകസമിതിയുടെ നേതൃത്വത്തിൽ സിഡിഎസ് കൊയ്ത്തുത്സവം

മാപ്രാണം: ഇരിങ്ങാലക്കുട സിഡിഎസ് ഒന്ന് ജെഎൽജി ഗ്രൂപ്പുകളായ പൊൻദീപം, പൊൻപുലരി എന്നിവർ നടത്തിയ കൃഷിയുടെ കൊയ്ത്ത് തുടങ്ങി. മാപ്രാണം നമ്പ്യങ്കാവ് തെക്കേപ്പാടം കർഷകസമിതിയുടെ നേതൃത്വത്തിൽ 50 ഏക്കറിലാണു കൃഷിയിറക്കിയിരിക്കുന്നത്. ഇരിങ്ങാലക്കുട കുടുംബശ്രീ സിഡിഎസ് ചെയർപേഴ്സൺ പുഷ്പാവതി കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു. ഡിവിഷൻ ചെയർപേഴ്സൺ സുമതി പുഷ്കരൻ അധ്യക്ഷത വഹിച്ചു. നിഷ അജയൻ, ദീപാഞ്ജലി ജോഷി, രേഖ ബാലകൃഷ്ണൻ, ഗീത ഭാസ്കരൻ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുത്തു.