‘തെളിനീരൊഴുകും നവകേരള’വുമായി ഇരിങ്ങാലക്കുട നഗരസഭയും
ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ജലസ്രോതസുകളെല്ലാം മാലിന്യ മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ ആവിഷ്കരിച്ച തെളിനീരൊഴുകട്ടെ നവകേരളം പദ്ധതിക്ക് ഇരിങ്ങാലക്കുട നഗരസഭയിൽ തുടക്കമായി. ഇതിന്റെ ഭാഗമായുള്ള മുനിസിപ്പൽ തല ജല സമിതിയുടെ സംഘാടകസമിതി യോഗം ചേർന്നു. വാർഡ് തല ജല സമിതികളുടെ പ്രവർത്തനം ഊർജിതപ്പെടുത്താൻ യോഗം തീരുമാനിച്ചു. കൗൺസിൽ ഹാളിൽ നടന്ന യോഗത്തിൽ നഗരസഭാ ചെയർപേഴ്സൺ സോണിയഗിരി അധ്യക്ഷത വഹിച്ചു. വൈസ് ചെയർമാൻ ടി.വി. ചാർളി, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻമാരായ സുജ സഞ്ജീവ്കുമാർ, അംബിക പള്ളിപ്പുറത്ത്, മുനിസിപ്പൽ സെക്രട്ടറി മുഹമ്മദ് അനസ്, കൃഷി അസിസ്റ്റന്റ് ഡയറക്ടർ എസ്. മിനി, മുനിസിപ്പൽ എൻജിനീയർ എ.ജെ. പ്രസാദ്, വ്യാപാരി പ്രതിനിധി എബിൻ വെള്ളാനിക്കാരൻ, കെ.എസ്. പ്രസാദ്, എ.ഇ. സിജിൻ, കിലാ റിസോഴ്സ്പേഴ്സൺ ഹരി ഇരിങ്ങാലക്കുട എന്നിവർ പ്രസംഗിച്ചു.