കലകളുടെയും സാഹിത്യത്തിന്റെയും പെരുങ്കളിയാട്ടമൊരുക്കി വര്‍ണ്ണക്കുട മഹോത്സവം

ഇരിങ്ങാലക്കുട: കലാ കായിക കാര്‍ഷിക സാഹിത്യോത്സവമായ വര്‍ണ്ണക്കുടയില്‍ നാലാം ദിനത്തില്‍ രാവിലെ അയ്യങ്കാവ് മൈതാനിയിലെ മയില്‍പ്പീലി വേദിയില്‍ കുടുംബശ്രീ കലോത്സവം ഏറെ ജനപങ്കാളിത്തത്തോടെ നടന്നു. തുടര്‍ന്ന് ഉച്ചതിരിഞ്ഞ് ഫോക്ക് ഫെസ്റ്റില്‍ കടിയെണക്കം അരങ്ങേറി. വൈലോപ്പിള്ളി വേദിയില്‍ സാഹിത്യസദസിന്റെ ഭാഗമായി നടന്ന ഓണപ്പാട്ട് ആലാപനം ജനങ്ങളെ ഏറെ ആകര്‍ഷിച്ചു. പ്രശസ്ത സിനിമാഗാന രചയിതാവ് ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് ഓണപ്പാട്ട് പാടി പരിപാടി ഉദ്ഘാടനം ചെയ്തു. ഗാനരചയിതാവും എഴുത്തുകാരനുമായ ഖാദര്‍ പട്ടേപ്പാടം അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ കെ.യു. അരുണന്, റെജില ഷെറിന്, എ.എന്‍. രാജന്, സിന്റി സ്റ്റാന്‍ലി, പ്രേംലാല്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. ക്ലാസിക്കല്‍ കലോത്സവത്തില്‍ നങ്ങ്യാര്‍കൂത്ത്, നാദതരംഗം, തായമ്പക എന്നിവ അരങ്ങേറി