നാട് ലഹരി മുക്തമാകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണം: കെസിബിസി മദ്യവിരുദ്ധ സമിതി ഇരിങ്ങാലക്കുട രൂപത
ഇരിങ്ങാലക്കുട: നാട് ലഹരി മുക്തമാകാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ കാര്യക്ഷമമാകണമെന്ന് ഇരിങ്ങാലക്കുട രൂപത മുഖ്യ വികാരി ജനറാള്‍ മോണ്‍. ജോയ് പാലിയേക്കര അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട രൂപത കെസിബിസി മദ്യവിരുദ്ധസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ ലഹരി ഭീകരതയ്ക്കെതിരായ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കെസിബിസി മദ്യവിരുദ്ധ സമിതി രൂപതാ പ്രസിഡന്റ് ബാബു മൂത്തേടന് അധ്യക്ഷത വഹിച്ചു. രൂപതാ ഡയറക്ടര്‍ ഫാ. ജോണ്‍ പോള്‍ ഇയ്യന്നം മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന വൈസ് പ്രസിഡന്റ് അന്തോണിക്കുട്ടി ചെതലന്‍, രൂപത സെക്രട്ടറി സാബു എടാട്ടുകാരന്, വനിതാ പ്രതിനിധി ആനി ആന്റു, പൗലോസ് വാചാലുക്കല്, ലില്ലി ജോസഫ്, സെലിന് ജോസഫ്, ബാബു കാരാത്ര എന്നിവര്‍ പ്രസംഗിച്ചു. ആന്റണി പുത്തന്‍വീട്ടില്‍ പ്രതിജ്ഞ ചൊല്ലി കൊടുത്തു. മേരി ലോനപ്പന് പ്രമേയം അവതരിപ്പിച്ചു. ജോസ് കല്ലിങ്ങല്‍ സ്വാഗതവും ട്രഷറര്‍ ജോളി തോമസ് നന്ദിയും പറഞ്ഞു.