മൂര്‍ക്കനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു

മൂര്‍ക്കനാട്: ലഹരി രഹിത കേരളം ക്യാമ്പയിന്റെ ഭാഗമായി മൂര്‍ക്കനാട് ഗ്രാമീണ വായനശാലയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ സെമിനാര്‍ സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട നഗരസഭ ഒന്നാം വാര്‍ഡ് കൗണ്‍സിലര്‍ നെസീമ കുഞ്ഞുമോന് ഉദ്ഘാടനം ചെയ്ത സെമിനാറില്‍ ഇരിങ്ങാലക്കുട വനിത സബ് ഇന്‍സ്പെക്ടര്‍ എന്‍.എ. വിനയ ലഹരി വിരുദ്ധ സെമിനാര്‍ ക്ലാസ് എടുത്തു. വായനശാല പ്രസിഡന്റ് ടി.കെ. കുട്ടന് അധ്യക്ഷത വഹിച്ച യോഗത്തില്‍ വായനശാല വൈസ് പ്രസിഡന്റ് സജിത സദാനന്ദന് നന്ദി രേഖപ്പെടുത്തി.