ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം ട്രസ് ഇടുന്നു
ഇരിങ്ങാലക്കുട: കല്ലേറ്റുംകരയിലുള്ള ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്റെ മുന്‍വശം മുതല്‍ റോഡുവരെയുള്ള ഭാഗം ട്രെസ് ഇടുന്നതിനും റോഡില്‍നിന്ന് സ്റ്റേഷന്റെ ഭാഗത്തേക്ക് തിരിയുന്ന ഭാഗത്ത് കവാടം നിര്‍മിക്കാനുമുള്ള പദ്ധതിക്ക് റെയില്‍വേയുടെ അംഗീകാരം. ടി.എന്‍. പ്രതാപന് എംപിയുടെ വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപയുടെ പദ്ധതിക്കാണ് റെയില്‍വേ അനുമതി നല്‍കിയിരിക്കുന്നത്. ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷനിലെത്തുന്നവര്‍ക്ക് ദേശാടന പക്ഷികളുടെ കാഷ്ഠം വലിയതോതിലാണ് ഭീഷണിയുയര്‍ത്തിയിരുന്നത്. വര്‍ഷം ഒന്നര ലക്ഷത്തിലേറെ യാത്രക്കാര്‍ വന്നുപോകുന്ന റെയില്‍വേ സ്റ്റേഷനിലെ ഈ ദുരവസ്ഥയ്ക്ക് പരിഹാരം കാണണമെന്ന് യാത്രക്കാര്‍ ആവശ്യപ്പെട്ടിരുന്നു. പുതിയ പദ്ധതിപ്രകാരം 1203.4 മീറ്റര്‍ സ്ക്വയറിലാണ് ട്രസ് ചെയ്യുന്നത്. ഈ ഭാഗത്തുള്ള മരങ്ങള്‍ മുറിച്ചുമാറ്റാതെ അവയുടെ തടിക്ക് ചുറ്റിലും കോളര്‍ പോലെ റബ്ബര്‍ ഷീറ്റിട്ട് ബാക്കി സ്ഥലങ്ങള്‍ പൂര്‍ണമായും മേല്‍ക്കൂര നിര്‍മിക്കും. റെയില്‍വേ സ്റ്റേഷന് മുന്നില്‍ ചെറിയ ഒരു നടപ്പാത ട്രെസ് ചെയ്തിട്ടുണ്ടെങ്കിലും ഈ കാഷ്ഠം നിറഞ്ഞ ഭാഗത്തുകൂടെ വേണം അതിലേക്ക് എത്താനുള്ളതെന്നതിനാല് അതാരും ഉപയോഗിച്ചിരുന്നില്ല.