തൃശൂര്‍ ജില്ലയിലെ പത്ത് എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് കൂടി സര്‍ക്കാര്‍ ധനസഹായം
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ പത്ത് എന്‍എസ്എസ് യൂണിറ്റുകള്‍ക്ക് കൂടി സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ച് ഡോ.ആർ. ബിന്ദു. ഈ വര്‍ഷത്തെ എന്‍എസ്എസ് സപ്തദിന സഹവാസ ക്യാമ്പിന്റെ സംസ്ഥാനതല ഉദ്ഘാടനം ഇരിങ്ങാലക്കുട മാടായിക്കോണം ചാത്തന് മാസ്റ്റര്‍ മെമ്മോറിയല്‍ യുപി സ്കൂളില്‍ നിര്‍വഹിക്കെയാണ് മന്ത്രി ധനസഹായം പ്രഖ്യാപിച്ചത്. ഇരിങ്ങാലക്കുടയിലെ എട്ട് ഹയര്‍ സെക്കന്‍ഡറി സ്കൂളുകളിലെയും ക്രൈസ്റ്റ് എന്‍ജിനീയറിംഗ് കോളജിലെയും മണ്ണുത്തി ഡോണ്‍ ബോസ്കോ കോളജിലെയും എന്‍എസ്എസ് യൂണിറ്റുകള്‍ക്കാണ് സര്‍ക്കാര്‍ ധനസഹായം നല്‍കുന്നത്. ഇതോടെ ഇരിങ്ങാലക്കുട മണ്ഡലത്തിലെ മുഴുവന്‍ എന്‍എസ്എസ് യൂണിറ്റുകളും സര്‍ക്കാര്‍ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന യൂണിറ്റുകളായി മാറിക്കഴിഞ്ഞു. എന്‍എസ്എസ് സംസ്ഥാന ഓഫീസര്‍ ഡോ. ആര്.എന്‍. അന്‍സര്‍ അധ്യക്ഷനായ ചടങ്ങില്‍ എന്‍എസ്എസ് സെന്‍ട്രല്‍ റീജിയന് ആര്‍പിസി ഡോ. എന്‍. രാജേഷ്, ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ജിഷ ജോബി, ആരോഗ്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ അംബിക പള്ളിപ്പുറത്ത്, വാര്‍ഡ് കൗണ്‍സിലര്‍ ലിജി, ഹയര്‍ സെക്കന്‍ഡറി ജില്ലാ കോര്‍ഡിനേറ്റര്‍ വി.എ. കരീം, ഗവ. ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പല്‍ ഇന്‍ ചാര്‍ജ് വി.ആര്. സോണി, കാലിക്കറ്റ് യൂണിവേഴ്സിറ്റി എന്‍എസ്എസ് ജില്ലാ കണ്‍വീനര്‍ ഡോ. ബിനു ടി.വി. തുടങ്ങിയവര്‍ പങ്കെടുത്തു.