നീഡ്സ് മാനുഷം 23 എംസിപി കണ്വെന്ഷന് സെന്ററില്‍ സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: നീഡ്സ് നടത്തി വരുന്ന കരുണയും കരുതലും പദ്ധതിയുടെ രണ്ടാം ഘട്ടമായി മാനുഷം 23 എംസിപി കണ്വെന്ഷന് സെന്ററില്‍ നടത്തി.
മുന്‍ സര്‍ക്കാര്‍ ചീഫ് വിപ്പും നീഡ്സ് പ്രസിഡന്റുമായ അഡ്വ. തോമസ് ഉണ്ണിയാടന് പരിപാടി ഉദ്ഘാടനം ചെയ്തു. 15 വര്‍ഷത്തിലധികമായി വ്യത്യസ്തങ്ങളായ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന നീഡ്സ് എല്ലാ മാസവും ആദ്യത്തെ ശനിയാഴ്ച്ചകളില്‍ നടത്തി വരുന്ന ചികിത്സാ ധനസഹായം കൂടുതല്‍ രോഗികളില്‍ നടപ്പാക്കുന്നതിന് വേണ്ടിയാണ് മാനുഷം 23 സംഘടിപ്പിച്ചതെന്ന് ഉദ്ഘാടന വേളയില്‍ അഡ്വ. ഉണ്ണിയാടന് പറഞ്ഞു. ചടങ്ങില്‍ പ്രഫ. ആര്. ജയറാം അധ്യക്ഷത വഹിച്ചു.
നീഡ്സ് ഭാരവാഹികളായ എസ്. ശ്രീകുമാര്‍, ബോബി ജോസ്, എം.എന്‍. തമ്പാന്, കോര്‍ഡിനേറ്ററായ കെ.പി. ദേവദാസ്, കണ്‍വീനര്‍ ഗുലാം മുഹമ്മദ്, അഡ്വ. ബോസ് കുമാര്‍, കെ.കെ. മുഹമ്മദാലി, അബ്ദുല്‍ ഹക്ക്, സീനിയര്‍ അസോസിയേറ്റ് മെമ്പര്‍ ഡോ. ഇ.പി. ജനാര്ദ്ദനന്, സുകുമാരന്‍ കക്കര എന്നിവര്‍ പങ്കെടുത്തു.