ജനദ്രോഹ ബജറ്റുകളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ കരിദിനമായി ആചരിച്ചു
ഇരിങ്ങാലക്കുട: കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ അവതരിപ്പിച്ച ജനദ്രോഹ ബജറ്റുകളില്‍ പ്രതിഷേധിച്ച് ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുടയില്‍ കരിദിനമായി ആചരിച്ചു. ഇരിങ്ങാലക്കുട ബസ് സ്റ്റാന്‍ഡ് പരിസരത്ത് ചേര്‍ന്ന പൊതു സമ്മേളനം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ്് ജോസഫ് ചാക്കോ അധ്യക്ഷത വഹിച്ചു. പ്രതിഷേധ സമ്മേളനം ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് ടി.വി. ചാര്‍ളി ഉദ്ഘാടനം ചെയ്തു. വി.സി. വര്‍ഗീസ്, വിജയന് ഇളയേടത്ത്, പോള്‍ കരുമാലിക്കല്‍, സിജു യോഹന്നാന്, എ.സി. സുരേഷ്, ബിജു പോള്‍ അക്കരക്കാരന്‍, ജെയ്സണ്‍ പാറെക്കാടന്‍, ശ്രീറാം ജയബാലന്‍ തുടങ്ങിയവര്‍ അഭിവാദ്യങ്ങളര്‍പ്പിച്ച് സംസാരിച്ചു.