കാറളം പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്ക് ഉപകരണങ്ങള്‍ നല്കി
കാറളം: പഞ്ചായത്തിലെ ഭിന്നശേഷിക്കാര്‍ക്കു സഹായ ഉപകരണങ്ങള്‍ നല്കി. 201920 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി വാങ്ങിയ വിവിധ ഉപകരണങ്ങള്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീജ സന്തോഷ് വിതരണം ചെയ്തു. സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന്മാരായ പ്രമീള ദാസന്, ടി. പ്രസാദ്, രമ രാജന്, കെ.ബി. ഷമീര്‍, കെ.വി. ധനേഷ് ബാബു, എം.ബി. ഷീല, ഐസിഡിഎസ് സൂപ്പര്‍വൈസര്‍ വി. രാഖി ബാബു എന്നിവര്‍ പങ്കെടുത്തു.