ത്രിപുരയില്‍ നിന്നുള്ള പഠന സംഘം കാട്ടൂര്‍ ബാങ്ക് സന്ദര്‍ശിച്ചു
കാട്ടൂര്‍: വൈവിധ്യവല്ക്കരണത്തില് പ്രാധാന്യം നല്കി മികച്ച പ്രവര്‍ത്തനം നടത്തി വരുന്ന പ്രാഥമിക കാര്‍ഷിക വായ്പ സംഘങ്ങളുടെ പ്രവര്‍ത്തനങ്ങള്‍ നേരിട്ട് കണ്ട് മനസിലാക്കുന്നതിന് ത്രിപുരയില്‍ നിന്നുള്ള സഹകരണ വകുപ്പ് ഉദ്യോഗസ്ഥരും സംഘങ്ങളുടെ ഭാരവാഹികളും അടങ്ങുന്ന 18 അംഗ പഠനസംഘം കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്ക് സന്ദര്‍ശിച്ചു. ബാങ്കിംഗിനു പുറമേ കണ്‍സ്യൂമര്‍ മേഖലയിലും ആരോഗ്യ മേഖലയിലും കാര്‍ഷിക മേഖലയിലും വ്യാവസായിക മേഖലയിലും മറ്റിതര റിട്ടെയില്‍ രംഗത്തും ബാങ്കിന്റെ ബാങ്കിന്റെ ദീര്‍ഘകാലമായുള്ള പ്രവര്‍ത്തനവും സ്ഥാപനങ്ങളുടെ ലാഭകരമായ പ്രവര്‍ത്തനവും മനസിലാക്കി ത്രിപുരയിലെ സഹകരണ രംഗത്ത് പ്രാവര്‍ത്തികമാക്കുകയാണ് പഠനയാത്രയുടെ ലക്ഷ്യമെന്ന് ടീം ലീഡറും ത്രിപുര സഹകരണ വകുപ്പ് മേധാവിയുമായ ദേവ് വര്‍മ്മ അഭിപ്രായപ്പെട്ടു. ബാങ്കിന്റെ വൈവിദ്യ വല്‍ക്കരണത്തെക്കുറിച്ച് വിശദ്ധമായി സംഘം ചോദിച്ചറിഞ്ഞു. ബാങ്ക് പ്രസിഡന്റ് ജോമോന് വലിയവീട്ടില്‍, സെക്രട്ടറി ടി.വി. വിജയകുമാര്‍ മാനേജര്‍മാരായ സി.എസ്. സജീഷ്, മറ്റുജീവനക്കാര്‍ തുടങ്ങിയവര്‍ ത്രിപുരസംഘത്തെ സ്വീകരിച്ചു.