പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ റാലിയും

പൊറത്തിശേരി: മണിപ്പുരിലെ വര്‍ഗീയ കലാപത്തിനെതിരെയും സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങള്‍ക്കെതിരെയും പൊറത്തിശേരി സെന്റ് സെബാസ്റ്റ്യന്‍സ് ഇടവകയുടെ നേതൃത്വത്തില്‍ പന്തംകൊളുത്തി പ്രകടനവും പ്രതിഷേധ റാലിയും സംഘടിപ്പിച്ചു. ഇടവക വികാരിയായ ഫാ. ജിനോജ് കോലഞ്ചേരി പ്രതിഷേധ റാലി ഉദ്ഘാടനം ചെയ്തു. സമാപന സമ്മേളനത്തില്‍ ഇരിങ്ങാലക്കുട രൂപത കെസിവൈഎം ചെയര്മാന് റിജോ ജോയ്, കൈക്കാരന്മാരായ റോബര്‍ട്ട് കാട്ടിലപീടിക, ഡെന്നി അറയ്ക്കപ്പറമ്പില്‍, ജോയ് ആലപ്പടാന് എന്നിവര്‍ സംസാരിച്ചു.