പുതിയ ഹെര്‍ബല്‍ സ്കിന്‍ മെഡിസിന് വികസിപ്പിച്ചെടുത്തതിന് ക്രൈസ്റ്റ് കോളജിനു വൈഐപി പുരസ്കാരം
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിനു വൈഐപി പുരസ്കാരം. ക്രൈസ്റ്റ് കോളജിലെ കെമിസ്ട്രി വിഭാഗത്തിലെ ഗവേഷണ വിദ്യാര്‍ഥി ഡെയ്ഫി ഡേവിസും ബിഎസ്സി വിദ്യാര്‍ഥി അമൃത സുരേഷും ഗവേഷണ ഗൈഡ് ഡോ.വി.ടി. ജോയിയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തില്‍ എക്സിമ, പാദത്തിലെ വിള്ളലുകള്‍, സ്കെയിലിംഗ്, ഫംഗസ് അണുബാധകള്‍, വരണ്ട ചര്മങ്ങള് തുടങ്ങിയ അസുഖങ്ങള്‍ രേഖപ്പെടുത്തുന്നതിനുള്ള പുതിയ ഹെര്‍ബല്‍ സ്കിന്‍ മെഡിസിന് വികസിപ്പിച്ചെടുത്തതിനാണ് അവാർഡ്. സംസ്ഥാന സര്‍ക്കാരിന്റെ കെ-ഡിസ്ക് വര്‍ഷം തോറും നടത്തുന്ന യംഗ് ഇന്നോവേറ്റേഴ്സ് പ്രോഗ്രാം (വൈഐപി) 2020 ല്‍ സംസ്ഥാനതലത്തില്‍ തെരഞ്ഞെടുക്കപ്പെടുകയും സ്റ്റാര്‍ട്ടപ്പ് ഗ്രാൻഡിന് അര്‍ഹമാകുകയും ചെയ്തു. വളരെ രൂക്ഷമായ എക്സിമ, പാദത്തിലെ വിള്ളലുകള്‍ എന്നീ അസുഖങ്ങള്‍ക്ക് പോലും ഈ മരുന്ന് വളരെ ഫലപ്രദമാണെന്ന് തെളിഞ്ഞതായി ഡോ. ജോയ് പറഞ്ഞു.